നാട്ടുവാര്‍ത്തകള്‍

ബെംഗളൂരു രാമേശ്വരം കഫേയിലെ സ്‌ഫോടനം: പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്ത്



ബംഗളൂരു: രാമേശ്വരം കഫേയിലെ സ്‌ഫോടനത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. തൊപ്പിയും ബാഗും ധരിച്ച് ഒരാള്‍ നടന്നുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. മുഖം മറയ്ക്കുന്ന രീതിയില്‍ തൊപ്പിയും മാസ്‌കും കണ്ണാടിയും ഇയാള്‍ വെച്ചിട്ടുണ്ട്. പ്രതി തന്റെ കൈയിലെ ബാഗ് കഫേയില്‍ വെച്ചശേഷം സ്‌ഫോടനത്തിന് മുന്‍പ് അവിടെനിന്ന് പോയെന്നാണ് പോലീസ് പറയുന്നത്. പ്രതിക്കൊപ്പം കണ്ട മറ്റൊരു വ്യക്തിയെ ബംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

തൊപ്പി വെച്ച് മുഖം മറയ്ക്കാന്‍ ശ്രമിച്ചുകൊണ്ടാണ് ഇയാള്‍ കടയിലേക്ക് കയറിയത്. ഭക്ഷണം വാങ്ങിയെങ്കിലും കഴിക്കാതെ അത് മേശപ്പുറത്ത് വെച്ച ശേഷം കൈ കഴുകുന്ന ഭാഗത്തേക്ക് പോയി. ശേഷം അവിടെ ബാഗ് ഉപേക്ഷിച്ച് തിരികെ മടങ്ങിപ്പോവുകയായിരുന്നു. ഇയാള്‍ പോയി കുറച്ച് കഴിഞ്ഞാണ് കഫേയില്‍ സ്‌ഫോടനം നടന്നത്.

പത്ത് പേര്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. സംഭവത്തില്‍ യുഎപിഎ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വൈറ്റ്ഫീല്‍ഡിനടുത്തുളള ഫീല്‍ഡിലുളള പ്രസിദ്ധമായ രാമേശ്വരം കഫേയില്‍ ഉന്നലെ ഉച്ചയ്ക്ക് 12.56 നാണ് സ്‌ഫോടനമുണ്ടായത്.

സ്ഫോടനം എന്‍ഐഎയും ഐബിയും അന്വേഷിക്കും. സ്ഫോടക വസ്തു ഉണ്ടായിരുന്നത് ടിഫിന്‍ ക്യാരിയറിലാണ്. ശക്തി കുറഞ്ഞ ഐഇഡിയാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് സ്ഥിരീകരിച്ചു. അവശിഷ്ടങ്ങള്‍ കഫേയില്‍ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയെന്ന് സൂചന. സുരക്ഷ വിലയിരുത്താന്‍ ആഭ്യന്തരവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ചിട്ടുണ്ട്.

അമോണിയം നൈട്രേറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ച ബോംബ് ഡീസല്‍ ഉപയോഗിച്ചാണോ പ്രവര്‍ത്തിപ്പിച്ചത് എന്ന് എഫ്എസ്എല്‍ റിപ്പോര്‍ട്ട് വന്ന ശേഷമേ വ്യക്തമാകൂ. സ്ഫോടക വസ്തു ടൈമര്‍ ഉപയോഗിച്ച് നിയന്ത്രിച്ചെന്നാണ് സംശയം. ടൈമറിന്റെ ചില അവശിഷ്ടങ്ങള്‍ കഫേയില്‍ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തി.

പരിക്കേറ്റവരില്‍ നാല്‍പ്പത്തിയാറുകാരിയുടെ കര്‍ണപുടം തകര്‍ന്ന നിലയിലാണ്. അപകടനില തരണം ചെയ്തെങ്കിലും കേള്‍വിശക്തി നഷ്ടമായേക്കും.

ബെംഗുളുരു കഫേ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയും ജാഗ്രതയിലാണ്. പരിശോധനകള്‍ വര്‍ധിപ്പിച്ചതായി ഡല്‍ഹി പൊലീസ് അറിയിച്ചു. തിരക്കുള്ള സ്ഥലങ്ങളിലടക്കം ജാഗ്രതയുണ്ട്. ഉത്സവ ആഘോഷങ്ങള്‍ വരാനിരിക്കെ സുരക്ഷ കര്‍ശനമാക്കാനാണ് നിര്‍ദേശം.

  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  • ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions