ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കും മുന്‍പേ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി. കേരളം ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുന്‍ മുഖ്യമന്ത്രിമാരും ആദ്യ ഘട്ട പട്ടികയില്‍ ഇടംപിടിച്ചു. പട്ടികയില്‍ 28 വനിതകളുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ പ്രമുഖ നേതാക്കളെല്ലാം ആദ്യ പട്ടികയില്‍ ഇടംപിടിച്ചു. പ്രധാനമന്ത്രി ഇത്തവണയും ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്ന് ജനവിധി തേടും. മൂന്നാം തവണയാണ് മോദി ഇവിടെനിന്ന് മത്സരിക്കുന്നത്. അമിത് ഷാ ഗാന്ധിനഗറില്‍ മത്സരിക്കും. കേന്ദ്രമന്ത്രി കിരണ്‍ റിജ്‌ജു അരുണാചല്‍ വെസ്റ്റില്‍ നിന്ന് മത്സരിക്കും
കേരളത്തിലെ എ ക്ലാസ് മണ്ഡലങ്ങള്‍ ഉള്‍പ്പെടെ 12 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളിയാണ് പ്രഖ്യാപിച്ചത്. തൃശൂര്‍- സുരേഷ് ഗോപി, പത്തനംതിട്ട - അനില്‍ ആന്റണി, ആറ്റിങ്ങല്‍ - വി.മുരളീധരന്‍, തിരുവനന്തപുരം - രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ മത്സരിക്കും.
കേരളത്തില്‍ നിന്ന് ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചവര്‍:
കാസര്‍കോട് - എം.എല്‍. അശ്വിനി
കണ്ണൂര്‍ -സി രഘുനാഥ്
വടകര - പ്രഫുല്‍ കൃഷ്ണന്‍
മലപ്പുറം - ഡോ. അബ്ദുള്‍ സലാം
പൊന്നാനി- നിവേദിത സുബ്രഹ്‌മണ്യം
പാലക്കാട്- സി. കൃഷ്ണകുമാര്‍
തൃശൂര്‍- സുരേഷ് ഗോപി
ആലപ്പുഴ - ശോഭാ സുരേന്ദ്രന്‍
കോഴിക്കോട് - എം.ടി.രമേശ്
പത്തനംതിട്ട - അനില്‍ ആന്റണി
ആറ്റിങ്ങല്‍ - വി.മുരളീധരന്‍
തിരുവനന്തപുരം - രാജീവ് ചന്ദ്രശേഖര്‍