യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനിലെ കൂടുതല്‍ പോലീസുകാര്‍ ലൈംഗിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്നു

സാറാ എവറാര്‍ഡിന്റെ കൊലപാതകത്തിന് ശേഷവും ബ്രിട്ടനിലെ പോലീസുകാര്‍ ബലാത്സംഗ കേസുകളിലും, ലൈംഗിക കുറ്റകൃത്യങ്ങളിലും പ്രതികളായി ശിക്ഷിക്കപ്പെടുന്ന നിരവധി സംഭവങ്ങള്‍. സാറാ എവറാര്‍ഡ് എന്ന യുവതിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സ്‌കോട്ട്‌ലണ്ട് യാര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്‍ വെയിന്‍ കൗസെന്‍സിനെ പോലുള്ളവര്‍ സേനയില്‍ വീണ്ടും ഉണ്ടെന്നതാണ് വെല്ലുവിളി.

എന്നാല്‍ എവറാര്‍ഡിന്റെ കൊലപാതകത്തിന് ശേഷവും പോലീസുകാര്‍ ഇത്തരം കേസുകളില്‍ പ്രതികളാകുകയും, ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. എവറാര്‍ഡ് കൊല്ലപ്പെട്ട് മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ ബലാത്സംഗം, ലൈംഗിക അക്രമം, ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിവയിലായി യുകെയില്‍ ഡസന്‍ കണക്കിന് പോലീസ് ഓഫീസര്‍മാരാണ് ശിക്ഷിക്കപ്പെട്ടത്.

അതിക്രമം, മോശം ചിത്രങ്ങള്‍ സൂക്ഷിക്കല്‍, അപമര്യാദയായി പെരുമാറല്‍, നിയന്ത്രിച്ച് നിര്‍ത്തല്‍ തുടങ്ങിയ വിവിധ കുറ്റങ്ങളും പോലീസുകാര്‍ നടത്തുന്നതായി സ്‌കൈ ന്യൂസ് അന്വേഷണം കണ്ടെത്തി. എന്നാല്‍ 48 സേനകളില്‍ 19 ഇടത്ത് നിന്ന് മാത്രമാണ് കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട ഓഫീസര്‍മാരെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്. അതുകൊണ്ട് തന്നെ യഥാര്‍ത്ഥ കണക്കുകള്‍ ഇതിലേറെയാകുമെന്നാണ് കരുതുന്നത്.

സൗത്ത് ലണ്ടന്‍ കാല്‍പാമിലെ വീട്ടിലേക്ക് നടന്ന് പോകവെയാണ് എവറാര്‍ഡിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. മെട്രോപൊളിറ്റന്‍ പോലീസ് ഓഫീസര്‍ വെയിന്‍ കൗസെന്‍സാണ് കുറ്റവാളി. എവറാര്‍ഡിന്റെ മരണത്തിന് ശേഷം ചുരുങ്ങിയത് 119 ഓഫീസര്‍ വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. 9 പേര്‍ ബലാത്സംഗ കേസിലാണ് അകത്തായത്.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions