യു.കെ.വാര്‍ത്തകള്‍

നാലിലൊന്ന് പേരും കാലാവധി കൂടിയ മോര്‍ട്ട്‌ഗേജുകള്‍ തെരഞ്ഞെടുക്കുന്നു

യുകെയില്‍ ആദ്യമായി വീട് വാങ്ങുന്ന നാലിലൊന്ന് പേരും 35 വര്‍ഷമോ, അതിലേറെയോ ദൈര്‍ഘ്യമുള്ള കാലാവധിയില്‍ മോര്‍ട്ട്‌ഗേജുകള്‍ ഒപ്പുവെയ്ക്കുന്നതായി കണക്കുകള്‍. യുകെ ഫിനാന്‍സിന്റെ കണക്ക് പ്രകാരമാണ് ഈ തോതില്‍ മോര്‍ട്ട്‌ഗേജ് എടുക്കുന്നവരുടെ എണ്ണം റെക്കോര്‍ഡിട്ടത്.

2023 അവസാനം മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഏറ്റവും ഉന്നതിയില്‍ എത്തിയിരുന്നു. ആദ്യമായി വീട് വാങ്ങുന്നവരില്‍ ഹോം ലോണ്‍ എടുക്കുന്ന 23 ശതമാനം പേരും 35 വര്‍ഷത്തില്‍ കൂടുതല്‍ തിരിച്ചടവ് കാലയളവാണ് തെരഞ്ഞെടുക്കുന്നത്. ഒരു വര്‍ഷം മുന്‍പ് 17 ശതമാനവും, 2021 അവസാനം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് മുന്‍പ് കേവലം 9 ശതമാനവുമായിരുന്നു ഈ നിരക്കുകള്‍.

ദൈര്‍ഘ്യമേറിയ മോര്‍ട്ട്‌ഗേജുകള്‍ക്ക് വഴി പ്രതിമാസ തിരിച്ചടവുകള്‍ കൂടുതല്‍ താങ്ങാവുന്ന നിലയിലേക്ക് മാറ്റാന്‍ കഴിയും, എന്നാല്‍ കാലം ചെല്ലുമ്പോള്‍ ആയിരക്കണക്കിന് പൗണ്ട് കടം കൂട്ടാനും ഇത് കാരണമാകും. പലരുടെയും റിട്ടയര്‍മെന്റ് കാലം വരെ മോര്‍ട്ട്‌ഗേജ് തിരിച്ചടവ് നീളാനും ഇടയാകും.

ആദ്യമായി വീട് വാങ്ങുന്നവര്‍ക്കുള്ള ഡീലുകളുടെ കാല്‍ശതമാനവും ഇപ്പോള്‍ 30 വര്‍ഷത്തിലേറെയുള്ള ലോണുകളാണ് കൈയടക്കി വെച്ചിരിക്കുന്നത്. മുന്‍പ് 25 വര്‍ഷത്തെ മോര്‍ട്ട്‌ഗേജായിരുന്നു പതിവ്. ഇതില്‍ നിന്നും മാറിയാണ് 35 വര്‍ഷത്തേക്ക് നീളുന്നതെന്ന് യുകെ ഫിനാന്‍സ് പറഞ്ഞു.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions