സിനിമ

നാല്‍പ്പതില്‍ സാള്‍ട്ട് ആന്‍ഡ് പെപ്പെര്‍ ലുക്കില്‍ ഞെട്ടിച്ച് ജ്യോതിര്‍മയി

സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ് ജ്യോതിര്‍മയി. സോഷ്യല്‍ മീഡിയയില്‍ എത്തുന്ന താരത്തിന്റെ ചിത്രങ്ങള്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ സാള്‍ട്ട് ആന്‍ഡ് പെപ്പെര്‍ സ്റ്റൈലിഷ് ലുക്കിലെത്തിയ ജ്യോതിര്‍മയിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കേരള മീഡിയ അക്കാദമി പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിന് ജ്യോതിര്‍മയി എത്തിയപ്പോള്‍ ഉള്ള ഫോട്ടോ ആണ് ശ്രദ്ധ നേടുന്നത്. സാള്‍ട്ട് ആന്‍ഡ് പെപ്പെര്‍ ലുക്കില്‍ വളരെ സ്റ്റൈലിഷ് ആയാണ് താരം എത്തിയിരിക്കുന്നത്.

ചിത്രം വൈറല്‍ ആയതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ഇത് പഴയ ആളെ അല്ല, നാല്‍പ്പത് വയസ് ആയെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നൊക്കെയാണ് കമന്റുകന്‍ള്‍.


ഇത് ആദ്യമായല്ല നടി സാള്‍ട്ട് ആന്‍ഡ് പെപ്പെര്‍ ലുക്കിലെത്തുന്നത്. ഇതിന് മുന്‍പ് തല മുണ്ഡനം ചെയ്തുകൊണ്ടായിരുന്നു താരം ആരാധകരെ ഞെട്ടിച്ചത്. ജ്യോതിര്‍മയിയുടെ ഭര്‍ത്താവും സംവിധായകനുമായ അമല്‍ നീരദിന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് ചിത്രം പങ്കുവച്ചത്. അറുപതു പിന്നിട്ടാലും തലയൊക്കെ ഡൈ അടിച്ചു നടക്കുന്നവരാണ് ഭൂരിഭാഗം താരങ്ങളും. അപ്പോഴാണ് ജ്യോതിര്‍മയിയുടെ സാള്‍ട്ട് ആന്‍ഡ് പെപ്പെര്‍ ലുക്ക്.

  • നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' വരുന്നു; റിലീസ് തീയതി പുറത്ത്
  • നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ണി മുകുന്ദനെ പാലക്കാട് പരിഗണിച്ച് ബിജെപി
  • യുകെയില്‍ വിജയിയുടെ 'ജനനായകന്‍'ന് സെന്‍സര്‍ അനുമതി; ഇന്ത്യയിലെ റിലീസ് അനിശ്ചിതത്തിലും
  • അതിഥിവേഷത്തില്‍ അഭിനയിക്കാന്‍ 30 കോടി; ചിരഞ്ജീവി ചിത്രത്തില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറി
  • 'ദൃശ്യം 3' വിഷു റിലീസായി തിയേറ്ററുകളിലെത്തും
  • കല്യാണി പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക്
  • മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു
  • സിന്ധുവുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് മനു വര്‍മ
  • ക്ഷേത്ര ദര്‍ശനം നടത്തി ബോളിവുഡ് താരം; ഗുരുതര പാപമെന്ന് ജമാ അത്തെ പ്രസിഡന്റ്
  • തട്ടിപ്പ് കേസ്; ജയസൂര്യയ്ക്ക് വീണ്ടും ഇ ഡി സമന്‍സ്, ജനുവരി ഏഴിന് ഹാജരാകണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions