യു.കെ.വാര്‍ത്തകള്‍

ഇസ്രയേലിനെ നാസികളോട് ഉപമിച്ച് റോച്ച്‌ഡേലിലെ വിവാദ സ്വതന്ത്രന്‍

റോച്ച്‌ഡേലില്‍ പലസ്തീന്‍ അനുകൂല വിവാദ നിലപാടുകളിലൂടെ സ്വതന്ത്രനായി വിജയിച്ച് കയറിയ ജോര്‍ജ്ജ് ഗാലോവേ പാര്‍ലമെന്റ് അംഗമായതിന് പിന്നാലെ ഇസ്രയേലിനെതിരെ വിവാദ പ്രസംഗവുമായി രംഗത്ത്. ഇസ്രയേലിനെ നാസി ജര്‍മ്മനിയോടാണ് ജോര്‍ജ്ജ് ഗാലോവേ ഉപമിച്ചത്. ഗാസയില്‍ നെതന്യാഹു വംശഹത്യക്കാണ് നേതൃത്വം നല്‍കുന്നതെന്നും എംപി പറഞ്ഞു. പലസ്തീനികള്‍ ഇസ്രയേല്‍ സൈന്യത്തിന്റെ കൈകളില്‍ വംശഹത്യക്ക് ഇരകളാകുകയാണെന്ന് വെസ്റ്റ്മിന്‍സ്റ്ററില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഗാലോവേ ആരോപിച്ചു. കൂടാതെ ഹമാസിനെ അപലപിക്കാന്‍ തയ്യാറാകാത്ത എംപി ഇവരെ ഗാസയിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തിയവരാണെന്നും പറഞ്ഞു.

പലസ്തീന്‍ അനുകൂല നിലപാട് സ്വീകരിച്ച് തെരഞ്ഞെടുപ്പ് വിജയിച്ച എംപി മറ്റൊരു ഞെട്ടിക്കുന്ന പ്രഖ്യാപനവും നടത്തി. അടുത്ത പൊതുതെരഞ്ഞെടുപ്പ് മുസ്ലീങ്ങളെ സംബന്ധിക്കുന്നതാണെന്നാണ് ഗാലോവേയുടെ നിലപാട്. റഷ്യ ടുഡേയുടെ മുന്‍ അവതാരകന്‍ കൂടിയായ എംപി, റഷ്യക്ക് എതിരെ പോരാടുന്ന യുക്രൈന് ബ്രിട്ടന്‍ നല്‍കുന്ന പിന്തുണയെ അനുകൂലിക്കാനും തയ്യാറായില്ല.

വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് ബ്രിട്ടന്റെ സ്ഥാനാര്‍ത്ഥിയായാണ് ഗാലോവേ വിജയിച്ചത്. ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തണമെന്ന് ആവശ്യപ്പെടുന്ന പ്രതിഷേധക്കാര്‍ വെസ്റ്റ്മിന്‍സ്റ്ററില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് എതിരെയും, ഇവരുടെ വീടുകളെയും, മണ്ഡലത്തിലെ ഓഫീസുകളെയും ലക്ഷ്യംവെയ്ക്കുന്നതിനാല്‍ എംപിമാരുടെ സുരക്ഷയില്‍ ആശങ്ക നിലനില്‍ക്കുമ്പോഴാണ് ഇത്തരമൊരു വ്യക്തി എംപിയാകുന്നത്.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions