യു.കെ.വാര്‍ത്തകള്‍

യുകെയിലെ സ്റ്റോറുകളില്‍ മണിക്കൂറില്‍ 600 മോഷണങ്ങള്‍!

യുകെയിലെ കണ്‍വീനിയന്‍സ് സ്‌റ്റോറുകളിലെ മോഷണങ്ങളില്‍ വന്‍ കുതിപ്പ്. ഒരു വര്‍ഷത്തിനിടെ അഞ്ച് ഇരട്ടി വര്‍ദ്ധനവാണ് മോഷണങ്ങളില്‍ രേഖപ്പെടുത്തുന്നത്. 2023-ല്‍ മാത്രം 5.6 മില്ല്യണ്‍ മോഷണങ്ങള്‍ക്കാണ് തങ്ങള്‍ ഇരകളായതെന്ന് 49,000 ചെറുകിട കടയുടമകളെ പ്രതിനിധീകരിക്കുന്ന ഗ്രൂപ്പ് റിപ്പോര്‍ട്ട് ചെയ്തു.

മുന്‍ വര്‍ഷത്തെ 1.1 മില്ല്യണ്‍ മോഷണങ്ങളില്‍ നിന്നുമാണ് ഈ കുതിച്ചുചാട്ടം. ഇതിന് പുറമെ കഴിഞ്ഞ വര്‍ഷം ചെറിയ ഷോപ്പുകളില്‍ 76,000 അക്രമ സംഭവങ്ങളും അരങ്ങേറിയതായി അസോസിയേഷന്‍ ഓഫ് കണ്‍വീനിയന്‍സ് സ്റ്റോഴ്‌സ് വ്യക്തമാക്കി. മുന്‍വര്‍ഷം ഇത് 41,000 ആയിരുന്നു.

മോഷണങ്ങളുടെയും, അക്രമങ്ങളുടെയും പ്രത്യാഘാതം സാമ്പത്തികവും, ശാരീരികമായും കടയുടമകള്‍ ഏറ്റുവാങ്ങേണ്ടിവരുകയാണ്. എന്നാല്‍ ഇതിന്റെ വില ഉപഭോക്താക്കള്‍ക്കും നല്‍കേണ്ടി വരുന്നുണ്ട്. മോഷ്ടിക്കപ്പെടുന്ന ഉത്പന്നങ്ങളും, കുറ്റകൃത്യങ്ങള്‍ ചെറുക്കാനുള്ള നടപടികള്‍ക്കുമായി ഓരോ വര്‍ഷവും ശരാശരി സ്‌റ്റോറിന് 6800 പൗണ്ടാണ് ചെലവ്. ഇതോടെ ഓരോ തവണ കടയില്‍ പോകുമ്പോള്‍ 10 പെന്‍സ് വീതം ക്രൈം ടാക്‌സാണ് ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ടി വരുന്നതെന്ന് അസോസിയേഷന്‍ പറയുന്നു.

കടകളിലെ മോഷണങ്ങള്‍ നിയന്ത്രണവിധേയമാണെന്ന ഔദ്യോഗിക പോലീസ് കണക്കുകള്‍ യാഥാര്‍ത്ഥ്യമല്ലെന്ന് അസോസിയേഷന്‍ വക്താവ് പറഞ്ഞു. ഷോപ്പുകളിലെ മോഷണങ്ങള്‍ പോലീസ് ഗുരുതരമായി കണക്കാക്കണം. പോലീസില്‍ ഫോണ്‍ ചെയ്ത് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ അരമണിക്കൂര്‍ കാത്തിരിക്കേണ്ടി വരുന്ന സ്ഥിതിയാണ്.

കണക്കുകള്‍ പ്രകാരം ഓരോ മണിക്കൂറിലും സ്‌റ്റോറുകളില്‍ 600 മോഷണങ്ങള്‍ നടക്കുന്നുവെന്നാണ് കണക്കാക്കുന്നത്. മയക്കുമരുന്ന് അടിമകളും, മദ്യപാനികളുമാണ് പ്രധാന വില്ലന്‍മാര്‍. ഇതിന് പുറമെയാണ് സംഘടിത കുറ്റവാളി സംഘങ്ങളുടെയും പ്രവര്‍ത്തനം.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions