യു.കെ.വാര്‍ത്തകള്‍

6 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവിന് 15 വര്‍ഷം ജയില്‍

ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ക്രൂരനായ പിതാവിന് 15 വര്‍ഷം ജയില്‍ശിക്ഷ. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ വാള്‍സാലില്‍ നിന്നുള്ള 29-കാരന്‍ ഡേവിഡ് ഹോളിക്കാണ് കുഞ്ഞിനെ കുലുക്കിയും, മര്‍ദ്ദിച്ചും കൊന്നത്. ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

രക്ഷിതാക്കളുടെ വീട്ടില്‍ ആയിരിക്കുമ്പോഴാണ് രാത്രിയില്‍ മകന്‍ കെയ്‌റോയ്ക്ക് എതിരെ ഹോളിക്ക് അക്രമം അഴിച്ചുവിട്ടത്. അതിക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ കെയ്‌റോയെ കണ്ടെത്തുമ്പോള്‍ ശ്വാസം എടുക്കാത്ത നിലയിലായിരുന്നു. തൊട്ടടുത്ത ദിവസം പുലര്‍ച്ചെയാണ് കുഞ്ഞിനെ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തുന്നത്.

2020 ഫെബ്രുവരി 12ന്, അക്രമം നടന്ന് മൂന്നാം ദിവസം ബര്‍മിംഗ്ഹാം ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ വെച്ച് കുട്ടി മരണമടഞ്ഞു. ഗുരുതരമായ തോതില്‍ കുഞ്ഞിനെ കുലുക്കുകയും, തല രണ്ട് തവണയെങ്കിലും ഇടിപ്പിക്കുകയും ചെയ്തതോടെ തലച്ചോറിനാണ് പരുക്കേറ്റതെന്ന് കോടതിയില്‍ വ്യക്തമാക്കി.

ഗുരുതരമായ ആഘാതത്തിന്റെ ഫലമായാണ് കുഞ്ഞിന് പരുക്കേറ്റതെന്ന് മെഡിക്കല്‍ വിദഗ്ധര്‍ സ്ഥിരീകരിച്ചു. കെയ്‌റോയുടെ മേല്‍നോട്ടം ആ ഘട്ടത്തില്‍ വഹിച്ച ഹോളിക്കാണ് ഇതിന് കാരണമെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. അപകടത്തില്‍ സംഭവിച്ച വീഴ്ചയാണെന്ന് പിതാവ് വാദിച്ചിരുന്നു. എന്നാല്‍ സ്വന്തം പിതാവാണ് ഗുരുതരമായ അക്രമത്തില്‍ ജീവനെടുത്തതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു.

ഹോളിക്കിന്റെയും, കെയ്‌റോയുടെ അമ്മ അഡിനാ ജോണ്‍സന്റെയും രണ്ടാമത്തെ കുട്ടിയായിരുന്നു കെയ്‌റോ. കുഞ്ഞ് ജനിച്ച ശേഷം ഇരുവരും പിരിഞ്ഞു. കുട്ടികളുടെ ചുമതല ഇരുവരും വിഭജിച്ച് ഏറ്റെടുത്തു. എന്നാല്‍ ഇതോടെ കുട്ടികളെ നോക്കുന്നത് ഹോളിക്കിന് ഇഷ്ടമല്ലാത്ത കാര്യമായി മാറി.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions