യു.കെ.വാര്‍ത്തകള്‍

കോവിഡ് ലോണ്‍ വ്യക്തിഗത നേട്ടത്തിന് ഉപയോഗിച്ചു; ഇന്ത്യന്‍ റസ്‌റ്റൊറന്റ് ഉടമയ്ക്ക് വിലക്കും ജയിലും

സര്‍ക്കാറിന്റെ കോവിഡ് ബൗണ്‍സ് ബാക്ക് ലോണില്‍ നിന്നും എടുത്ത പണം വ്യക്തിഗത നേട്ടത്തിനായി ഉപയോഗിച്ച കുറ്റത്തിന് ഇന്ത്യന്‍ റസ്റ്റോറന്റ് ഉടമയെ, കമ്പനി ഡയറക്ടര്‍ സ്ഥാനത്ത് നിന്നും രണ്ട് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി. ഒപ്പം ഇയാള്‍ക്ക് ജയില്‍ ശിക്ഷയും വിധിച്ചു.

തെക്കന്‍ ഇംഗ്ലണ്ടിലെ സാലിസ്ബറിയില്‍ ചട്‌നീസ് ഇന്ത്യന്‍ ടേക്ക്അവേ ഫുഡ് റെസ്റ്റോറന്റ് നടത്തിയിരുന്ന ഷാ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് ഉടമ സമാന്‍ ഷാ (53) യ്‌ക്കെതിരെയാണ് കോടതി വിധി. സമാന്‍ ഷാ യുകെ കമ്പനി നിയമം ലംഘിച്ചെന്ന് വിധിയില്‍ പറയുന്നു.

സമാന്‍ ഷായുടെ ഇടപാടുകളുടെ ഇന്‍സോള്‍വന്‍സി സര്‍വീസ് പ്രകാരം ഇയാള്‍ പണം സ്വകാര്യ അക്കൌണ്ടുകളിലേക്ക് വക മാറ്റുകയും അതില്‍ കുറച്ച് പണം വിദേശത്തേക്ക് അയക്കുകയും ചെയ്തു. ഇതോടൊപ്പം ബാങ്കില്‍ നിന്നും പണമായി വലിയൊരു തുക പിന്‍വലിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വ്യാപരം നടത്തിയിരുന്ന സ്ഥാപനത്തിന്റെ വായ്പ തിരിച്ചടയ്ക്കുന്നതിന് മുമ്പ് തന്നെ, ഇയാള്‍ ബിസിനസ് പിരിച്ച് വിടാന്‍ അപേക്ള്‍ നല്‍കിയിരുന്നു. വിന്‍ചെസ്റ്റര്‍ കോടതി സമാന്‍ ഷായെ 36 ആഴ്ചത്തെ തടവിനാണ് ശിക്ഷിച്ചത്. പിന്നീട് ഇത് കര്‍ശന വ്യവസ്ഥകളെ തുടര്‍ന്ന് 18 മാസമാക്കി കുറച്ചു. ഒപ്പം രണ്ട് വര്‍ഷത്തേക്ക് സമാന്‍ ഷായെ കമ്പനി ഡയറക്ടര്‍ പദവിയില്‍ നിന്നും അയോഗ്യനാക്കി.

ദേശീയ അടിയന്തരാവസ്ഥയില്‍ ബിസിനസുകളെ സഹായിക്കാന്‍ ഉദ്ദേശിച്ചുള്ള സര്‍ക്കാര്‍ പദ്ധതി ഷാ സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചെന്ന് യുകെയിലെ ഇന്‍സോള്‍വന്‍സി സര്‍വ്വീസിലെ ചീഫ് ഇന്‍വെസ്റ്റിഗേറ്റര്‍ ചീഫ് പീറ്റ് ഫുള്‍ഹാം പറഞ്ഞു. ആഴ്ചകളോളമുള്ള ആസൂത്രണത്തിന് ശേഷമാണ് ഇത്തരമൊരു തട്ടിപ്പ് നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഷാ വെഞ്ചേഴ്‌സ് ലിമിറ്റഡിന്റെ ഡയറക്ടറായിരിക്കെ 2020 ഓഗസ്റ്റില്‍ 31,56,580 രൂപയുടെ ബൗണ്‍സ് ബാക്ക് ലോണിന് സമാന്‍ ഷാ അപേക്ഷിച്ചിരുന്നു. അതേസമയം, കമ്പനി പിരിച്ചുവിടാന്‍ അപേക്ഷിച്ച കാര്യം കടക്കാരെ അറിയിക്കാനുള്ള നിയമപരമായ ആവശ്യകത സമാന്‍ ഷാ നിറവേറ്റിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions