നാട്ടുവാര്‍ത്തകള്‍

ഭാര്യ എത്തുന്നതുവരെ വിമാനം വൈകിപ്പിക്കാന്‍ വ്യാജ ബോംബ് സന്ദേശം; ഭര്‍ത്താവ് അറസ്റ്റില്‍

മുംബൈ: ഭാര്യ വിമാനത്താവളത്തില്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് വിമാനം വൈകിപ്പിക്കാനായി വ്യാജ ബോംബ് സന്ദേശം നല്‍കിയ ഭര്‍ത്താവ് അറസ്റ്റില്‍. ബെംഗളൂരു സ്വദേശിയായ യുവാവാണ് വിമാനത്തില്‍ ബോംബുണ്ടെന്ന് വ്യാജ ഭീഷണി സന്ദേശം നല്‍കിയത്. മുംബൈയില്‍ നിന്നുള്ള ബെംഗളൂരു വിമാനം വൈകിപ്പിക്കാനായിരുന്നു ഇയാളുടെ ശ്രമം.

വിമാനം പറന്നുയരുന്നതിനു തൊട്ടുമുന്‍പായാണ് സംഭവം. മുംബൈയില്‍ നിന്നുള്ള ആകാശ് എയര്‍ലൈന്‍സില്‍ വിളിച്ചാണ് ഇയാള്‍ വ്യാജ സന്ദേശം നല്‍കിയത്. വിമാനത്തിന്റെ ക്യാപ്റ്റനും പൊലീസിനും ഉള്‍പ്പെടെ എല്ലാ അധികാരികളെയും എയര്‍ലൈന്‍ അധികൃതര്‍ ഉടന്‍ തന്നെ ഭീഷണിയെക്കുറിച്ച് അറിയിച്ചു. ക്യാപ്റ്റന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ (എടിസി) വിവരം അറിയിച്ചു. ലോക്കല്‍ ക്രൈംബ്രാഞ്ച്, തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്), ബോംബ് സ്‌ക്വാഡ് എന്നിവയിലെ ഉദ്യോഗസ്ഥരോടൊപ്പം എയര്‍പോര്‍ട്ട് പൊലീസും സ്ഥലത്തെത്തി.

എല്ലാ യാത്രക്കാരെയും വിമാനത്തില്‍ നിന്നും ഒഴിപ്പിച്ചതിനു പുറമെ യാത്രക്കാരുടെ ബാഗുകളും പരിശോധിച്ചു. സംശയാസ്പദമായ ഒന്നും കണ്ടെത്താതായതോടെ ഫോണ്‍ കോള്‍ വ്യാജമാണെന്ന നിഗമനത്തിലെത്തി. ഏറെ വൈകി അര്‍ധരാത്രിയോടെയാണ് വിമാനം മുംബൈയില്‍ നിന്നും ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. താന്‍ ജോലി കഴിഞ്ഞിറങ്ങിയപ്പോള്‍ താമസിച്ചെന്നും വിമാനം കിട്ടുമോയെന്നു സംശയമാണെന്നും ഭാര്യ പ്രതിയെ അറിയിച്ചിരുന്നു. ഇതോടെയാണ് ഭാര്യയ്ക്ക് വിമാനം കിട്ടാന്‍ വ്യാജ ബോംബ് സന്ദേശം മുഴക്കിയത്.

ഇവര്‍ വിമാനത്താവളത്തില്‍ എത്തിയെങ്കിലും സമയം കഴിഞ്ഞതിനാല്‍ വിമാനത്തില്‍ കയറാനായില്ല. തുടര്‍ന്നാണ് വ്യാജ ഫോണ്‍ സന്ദേശം നല്‍കാന്‍ ഭര്‍ത്താവ് മുതിര്‍ന്നത്. ഏഴു വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ്.

  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  • ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions