യു.കെ.വാര്‍ത്തകള്‍

ബ്രിട്ടന്റെ കുടിയേറ്റ ജനസംഖ്യ വര്‍ഷത്തില്‍ 315,000 വര്‍ധിക്കുമെന്ന് മുന്നറിയിപ്പ്

ഒരു വര്‍ഷത്തിനിടെ ബ്രിട്ടന്റെ കുടിയേറ്റ ജനസംഖ്യ 315,000 വര്‍ധിക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. പത്ത് മില്ല്യണ്‍ ജനങ്ങള്‍ ജോലിയില്‍ നിന്നും പുറത്തിരിക്കുന്ന ഘട്ടത്തിലാണ് ഈ വാദം. ബ്രിട്ടനിലെ ആളുകള്‍ വീടുകളില്‍ തുടരുമ്പോള്‍ വിദേശ ജോലിക്കാരെ എടുക്കുന്നത് സദാചാരപരമായും, സാമ്പത്തികപരമായും തെറ്റാണെന്ന് ചാന്‍സലര്‍ ജെറമി ഹണ്ട് ബജറ്റ് പ്രഖ്യാപനത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റിയുടെ ദീര്‍ഘകാല നെറ്റ് മൈഗ്രേഷന്‍ പ്രവചനങ്ങളാണ് പ്രതിവര്‍ഷ കുടിയേറ്റം 240,000-ല്‍ നിന്നും 315,000-ലേക്ക് എത്തുമെന്നു മുന്നറിയിപ്പ് നല്‍കുന്നത്. 2028-ഓടെ ഈ വര്‍ധന പ്രകടമാകും. ടോറി ഭരണകൂടം പ്രശ്‌നം പരിഹരിക്കുമെന്ന് വാഗ്ദാനം ചെയ്യുമ്പോഴും വിജയം കാണുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഡോങ്കാസ്റ്റര്‍ നഗരത്തിന്റെ വലുപ്പത്തില്‍ ആളെ നിറയ്ക്കാന്‍ പര്യാപ്തമായ തോതില്‍ കുടിയേറ്റം നടക്കുമെന്നാണ് പുതിയ പ്രവചനം സൂചിപ്പിക്കുന്നത്. നിലവില്‍ രാജ്യത്ത് 900,000 തൊഴില്‍ അവസരങ്ങളാണ് ഉള്ളതെന്ന് ഹണ്ട് പറയുന്നു. അതുകൊണ്ട് തന്നെ ബെനഫിറ്റുകള്‍ കൈപ്പറ്റുന്നവര്‍ ജോലി ചെയ്യാന്‍ കഴിയുമെങ്കില്‍ അതിന് തയ്യാറാകണമെന്നാണ് ചാന്‍സലറുടെ നിലപാട്.

നികുതി കുറയ്ക്കുന്ന നടപടികള്‍ ഉണ്ടെങ്കിലും നികുതി പരിധി മരവിപ്പിച്ച് നിര്‍ത്തിയ നടപടി കൂടുതല്‍ ആളുകളെ ഉയര്‍ന്ന നികുതി ബ്രാക്കറ്റിലേക്ക് വലിച്ചിഴക്കുമെന്നാണ് ഒബിആര്‍ മുന്നറിയിപ്പ്. പരിധി വര്‍ദ്ധിപ്പിക്കാതെ മരവിപ്പിച്ചത് വഴി 2.7 മില്ല്യണിലേറെ ജോലിക്കാരാണ് ഉയര്‍ന്ന ടാക്‌സ് നല്‍കാന്‍ നിര്‍ബന്ധിതരാകുന്നത്.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions