വാറിംഗ്ടണില്‍ ഫെബ്രുവരി 20ന് അന്തരിച്ച മലയാളി വിദ്യാര്‍ത്ഥിനി മെറീന ബാബു മാമ്പള്ളിക്ക് ഇന്ന് (വെള്ളിയാഴ്ച) വാറിങ്ടണില്‍ തന്നെ അന്ത്യ വിശ്രമം ഒരുക്കും. രാവിലെ എട്ടുമണിയോടെ മെറീനയുടെ മൃതദേഹം സ്വഭവനത്തിലെത്തിച്ച് പ്രാര്‍ത്ഥനയ്ക്ക് ശേഷം എട്ടരയോടെ സംസ്‌കാര ചടങ്ങിനായി വാറിങ്ടണിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ കൊണ്ടുവരും. ചടങ്ങുകള്‍ക്ക് ശേഷം പൊതുദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പതിനൊന്നരയോടെ സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തും.
വാറിങ്ടണില്‍ താമസമാക്കിയിരുന്ന ബാബു മാമ്പള്ളി- ലൈജു ദമ്പതികളുടെ രണ്ടാമത്തെ മകളാണ് മെറീന. ബ്ലഡ് ക്യാന്‍സറിനെ തുടര്‍ന്ന് റോയല്‍ ലിവര്‍പൂള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഫെബ്രുവരി 20ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അന്ത്യം. ഒരാഴ്ചയ്ക്ക് മുമ്പാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കീമോ തെറാപ്പി ആരംഭിച്ചു. 20 വയസായിരുന്നു.
യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്ററില്‍ മൂന്നാം ര്‍ഷ നഴ്‌സിങ് വിദ്യാര്‍ത്ഥിയായിരുന്നു.മൂത്ത സഹോദരി മെര്‍ലിന്‍ വാറിങ്ടണ്‍ എന്‍എച്ച്എസ് ആശുപത്രി ജീവനക്കാരിയാണ്. കോട്ടയം ചിങ്ങവനം സ്വദേശികളാണ് ബാബു മാമ്പള്ളിയും കുടുംബവും.
പൊതുദര്‍ശനവും സംസ്‌കാര ചടങ്ങുകളും ദേവാലയത്തിന്റെ അഡ്രസ്
സെന്റ് ജോസഫ് ചര്‍ച്ച്, മീറ്റിങ് ലെയ്ന്‍, വാറിങ്ടണ്‍, WA 52BB
സെമിത്തേരിയുടെ അഡ്രസ്
Fox covert cemetery
Res Lane, Warrington, WA45LLA