ആഗോളതലത്തില്‍ സാമൂഹിക പ്രവര്‍ത്തകര്‍ ഒന്നിച്ചുചേര്‍ന്ന് സാമൂഹിക ഉന്നമനത്തിനായി പ്രയത്‌നിക്കുന്നതിനുവേണ്ടി ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് സോഷ്യല്‍ വര്‍ക്കേഴ്‌സ് (IFSW) എല്ലാ വര്‍ഷവും സുപ്രധാനപ്പെട്ട ഒരു ആശയത്തെ മുന്‍ നിര്‍ത്തി മാര്‍ച്ച് മാസത്തിലാണ് ലോക സോഷ്യല്‍ വര്‍ക്ക് ദിനം ആചരിക്കുന്നത്. ആഗോള അജണ്ടയില്‍ വേരൂന്നിയ 'ബ്യൂണ്‍ വിവിര്‍: പരിവര്‍ത്തനാത്മക മാറ്റത്തിനായുള്ള പങ്കിട്ട ഭാവി' (Buen Vivir: Shared Future for Transformative Change) എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. സാമൂഹിക പ്രവര്‍ത്തകര്‍ തദ്ദേശീയമായ ജ്ഞാനത്തിലും പ്രകൃതിയുമായി യോജിപ്പുള്ള സഹവര്‍ത്തിത്വത്തിലും അധിഷ്ഠിതമായ നൂതനവും കമ്മ്യൂണിറ്റി നേതൃത്വത്തിലുള്ളതുമായ സമീപനങ്ങള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെ ഈ വിഷയത്തിലൂടെ ഊന്നിപ്പറയുന്നു.
ഇതിനോടനുബന്ധിച്ച് യുകെ മലയാളി സോഷ്യല്‍ വര്‍ക്കേഴ്‌സ് ഫോറത്തിന്റെ കാര്യ പരിപാടികള്‍ മാര്‍ച്ച് 16ന് ശനിയാഴ്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. അന്നേദിവസം, രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള സോഷ്യല്‍ വര്‍ക്കിന്റെയും അന്താരാഷ്ട്ര സംഘടനകളുടെയും പ്രധിനിധികള്‍ ഈ വര്‍ഷത്തെ പ്രമേയത്തില്‍ വിഷയാവതരണം നടത്തുകയും സന്ദേശങ്ങള്‍ നല്‍കുകയും, ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്യും. ഈ വര്‍ഷത്തെ ആശയത്തിന്മേല്‍ യു.കെ.എം.എസ്.ഡബ്ല്യു ഫോറത്തിന്റെ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തുന്നത്, യുകെയിലെ ചില്‍ഡ്രന്‍ & ഫാമിലീസ് സോഷ്യല്‍വര്‍ക്ക് മേധാവിയായ Isabelle Trowler ആണ്. തുടര്‍ന്ന് Salil Shetty (മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണന്റെ മുന്‍ മേധാവി), Gavin Moorghen (സോഷ്യല്‍ വര്‍ക്ക് ഇംഗ്ലണ്ട് മിഡ്ലാന്‍ഡ്സ് ആന്‍ഡ് നോര്‍ത്‌വെസ്റ്റ്ന്റെ പ്രതിനിധി), Dr George Palattiyil (എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി) എന്നിവര്‍ സന്ദേശം നല്‍കും.
ആഗോള അജണ്ടയില്‍ വേരൂന്നിയതും, തദ്ദേശീയമായ ജ്ഞാനത്തിലും പ്രകൃതിയുമായുള്ള യോജിപ്പുള്ള സഹവര്‍ത്തിത്വത്തിലും അധിഷ്ഠിതമായ നൂതനവും, സമൂഹം നേതൃത്വം നല്‍കുന്നതുമായ സമീപനങ്ങള്‍ സാമൂഹിക പ്രവര്‍ത്തകര്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ വര്‍ഷത്തെ ആശയം അന്താരാഷ്ട്ര തലത്തില്‍ മുന്നോട്ടുവെക്കുന്നത്. അക്രമാസക്തമായ സംഘര്‍ഷങ്ങള്‍, പാരിസ്ഥിതിക തകര്‍ച്ച, ദാരിദ്ര്യം, രാഷ്ട്രീയ അസമത്വങ്ങള്‍ തുടങ്ങി ബഹുമുഖ പ്രതിസന്ധികളെ ലോകം അഭിമുഖീകരിക്കുന്ന പശ്ചാത്തലത്തില്‍, സാമൂഹിക പ്രവര്‍ത്തനം (social work) മെച്ചപ്പെട്ട രീതിയില്‍ വികസിപ്പിച്ചെടുക്കുകയും തദ്ദേശീയമായ ജ്ഞാനത്തില്‍ സമൂഹത്തെ കൂട്ടിയിണക്കികൊണ്ടുള്ള സമീപനമാണ് മികച്ചത് എന്നുമാണ് UKMSW ഫോറവും വിലയിരുത്തുന്നത്.
2014-ല്‍ സ്ഥാപിതമായ യു.കെ.എം.എസ്.ഡബ്ല്യു ഫോറം യു.കെ യില്‍ ജോലി ചെയ്യുന്ന മലയാളി സോഷ്യല്‍ വര്‍ക്കേഴ്‌സിന്റെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതോടൊപ്പം അവരുടെ പ്രൊഫഷണല്‍ ഡെവലപ്പ്‌മെന്റിനാവശ്യമായ പരിശീലനങ്ങളും നടത്തിവരുന്നു. സോഷ്യല്‍ വര്‍ക്ക് മേഖലയില്‍ തൊഴില്‍ നേടുന്നതിനായി ഉദ്യോഗാര്‍ത്ഥികളുടെ റെജിസ്‌ട്രേഷന്‍ സംബന്ധമായ സംശയങ്ങള്‍ക്കും വിവിധ പരിപാടികളിലൂടെ യു.കെ.എം.എസ്.ഡബ്ല്യു ഫോറം സഹായിക്കുന്നുണ്ട്. ദേശീയതലത്തില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുകയും, യുകെയിലെ ഔദ്യോഗിക സംഘടനകളുമായി സഹകരിച്ചുകൊണ്ട് മെച്ചപ്പെട്ട തൊഴില്‍ സാധ്യതകള്‍ സൃഷ്‌ടിക്കുകയും ചെയ്യാനുള്ള നിരന്തരശ്രമവും നടത്തിവരുന്നു.

ഈ വര്‍ഷത്തെ ലോക സോഷ്യല്‍ വര്‍ക്ക് ദിന പരിപാടികളില്‍ പങ്കെടുക്കുന്നതിനായി എല്ലാ മലയാളി സോഷ്യല്‍ വര്‍ക്കേഴ്‌സിനെയും സ്വാഗതം ചെയ്യുന്നു. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഈ മീറ്റിംങ്ങും ഓണ്‍ലൈന്‍ (ZOOM) വഴിയാണ് നടത്തപ്പെടുക. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുകയോ അല്ലെങ്കില്‍ താഴെ പറയുന്ന ഏതെങ്കിലും വ്യക്തികളുമായി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
[Registration Link]
https://forms.gle/qVcL9QFsoToJQMh37
തോമസ് ജോസഫ് - 07939492035 (Chair person)
ഷീനാ ലുക്സണ്‍ - 07525259239 (Secretary)
മാര്‍ട്ടിന്‍ ചാക്കു - 07825 447155 (Treasurer)...