യു.കെ.വാര്‍ത്തകള്‍

കുട്ടികളില്‍ വില്ലനായി ചുമ; ഇന്‍ഫെക്ഷന്‍ ബാധിച്ചവര്‍ അടിയന്തരമായി വീടുകളില്‍ തുടരണമെന്ന് മുന്നറിയിപ്പ്

ഇംഗ്ലണ്ടില്‍ കടുത്ത ചുമ മൂലമുള്ള കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന രേഖപ്പെടുത്തുന്നതില്‍ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മൂന്നു മാസത്തിലേറെ നീണ്ടു നില്‍ക്കുന്ന ചുമ കുട്ടികളെയാണ് കൂടുതലായി ബാധിക്കുന്നത്. ജനുവരിയില്‍ മാത്രം ഇംഗ്ലണ്ടില്‍ 552 പുതിയ ഇന്‍ഫെക്ഷനുകളാണ് സ്ഥിരീകരിച്ചത്. 2023-ല്‍ മുഴുവനായി 858 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത ഇടത്താണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ഡാറ്റ ഈ വലിയ വ്യത്യാസം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതില്‍ തന്നെ പകുതി പേരും കുട്ടികളിലാണ് കണ്ടെത്തിയത്. ഏകദേശം 30 ശതമാനം കേസുകളും 14 വയസ് വരെയുള്ള കുട്ടികളിലാണ് സ്ഥിരീകരിച്ചത്. മൂന്ന് മാസത്തില്‍ കുറവ് പ്രായമുള്ള കുഞ്ഞുങ്ങളില്‍ ഗുരുതരമായ രോഗബാധയ്ക്ക് കാരണമാകുകയും, സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടുന്നതിന് തടസ്സവും സൃഷ്ടിക്കും. 2022-ല്‍ രണ്ട് കേസുകള്‍ മാത്രമായിരുന്നത് 2023-ല്‍ 38 കേസുകളിലേക്കാണ് വര്‍ദ്ധന.

2024-ലെ ആദ്യത്തെ നാല് ആഴ്ചയില്‍ ചുരുങ്ങിയത് 22 പേരാണ് രോഗബാധിതരായത്. ശ്വാസകോശത്തെയും, ബ്രീത്തിംഗ് ട്യൂബുകളെയും ബാധിക്കുന്ന ബാക്ടീരിയല്‍ ഇന്‍ഫെക്ഷനാണ് വൂപ്പിംഗ് കഫ്. ജലദോഷത്തിന് തുല്യമായ ലക്ഷണങ്ങളാണ് പ്രാരംഭ ഘട്ടത്തില്‍ രേഖപ്പെടുത്തുക. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്ക് ശേഷം മിനിറ്റുകള്‍ നീണ്ടുനില്‍ക്കുന്ന ചുമയിലേക്ക് മാറും. രാത്രിയില്‍ ഇത് രൂക്ഷമാകുകയും ചെയ്യും.

ഈ അവസ്ഥ അതിവേഗത്തില്‍ പടര്‍ന്നുപിടിക്കാനും സാധ്യതയുണ്ട്. പല മാസങ്ങള്‍ നീണ്ടുനില്‍ക്കുന്നതിനാല്‍ 100 ദിവസത്തെ ചുമയെന്നാണ് ഇതേക്കുറിച്ച് വിശേഷിപ്പിക്കുന്നത്. വൂപ്പിംഗ് കഫിന് എതിരായ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ കൃത്യമായ താഴ്ച രേഖപ്പെടുത്തിയതായി അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions