യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് ജീവനക്കാരുടെ കനത്ത സമ്മര്‍ദം കാന്‍സര്‍ ചികിത്സയെ ബാധിക്കുന്നു

ആവശ്യത്തിന് ജീവനക്കാരില്ലാത്ത അന്തരീക്ഷത്തില്‍ കനത്ത സമ്മര്‍ദത്തില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ ജോലി ചെയ്യേണ്ട സ്ഥിതി കാന്‍സര്‍ ചികിത്സയെ അടക്കം ബാധിക്കുന്നു. ഇംഗ്ലണ്ടിലെ കാന്‍സര്‍ രോഗികള്‍ ഇതുമൂലം അപകടത്തിലാകുന്നുവെന്നാണ് ഔദ്യോഗിക കംപ്ലെയിന്റ്‌സ് ഗ്രൂപ്പ് നല്‍കുന്ന മുന്നറിയിപ്പ്.


ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകളെയും, എന്‍എച്ച്എസ് ഇംഗ്ലണ്ടിനെയും സംബന്ധിച്ച് പരാതികള്‍ അന്വേഷിക്കുന്ന പാര്‍ലമെന്ററി & ഹെല്‍ത്ത് സര്‍വ്വീസ് ഓംബുഡ്‌സ്മാന്‍ 2020 ഏപ്രില്‍ മുതല്‍ 2023 ഡിസംബര്‍ വരെ നടത്തിയ ക്യാന്‍സര്‍ രോഗികളുമായി ബന്ധപ്പെട്ട പരാതികളിലെ 1019 അന്വേഷണങ്ങളില്‍ 185 കേസുകളും ശരിവെച്ചിട്ടുണ്ട്.


യോര്‍ക്കില്‍ നിന്നുള്ള സാന്ത്രാ ഈസ്റ്റ്‌വുഡ് 2022 മേയില്‍ മരിച്ചിരുന്നു. അപൂര്‍വ്വമായ ക്യാന്‍സര്‍ ബാധിച്ചെങ്കിലും ചികിത്സിച്ചെങ്കില്‍ 95% രക്ഷാസാധ്യത നിലനിന്നിരുന്നു. എന്നാല്‍ സാന്ത്രയുടെ സ്‌കാനുകള്‍ കൃത്യമായി തിരിച്ചറിയുന്നതില്‍ വീഴ്ച വന്നതോടെ ചികിത്സ ലഭിക്കാതെയായിരുന്നു മരണം.


രോഗികളുടെ സുരക്ഷ അപകടത്തിലാക്കുന്ന പ്രധാന വിഷയം സ്റ്റാഫിംഗ് ലെവല്‍ പ്രശ്‌നങ്ങളാണെന്ന് ഓംബുഡ്‌സ്മാന്‍ റോബ് ബെഹ്‌റെന്‍സ് പറഞ്ഞു. എല്ലാവര്‍ക്കും സുരക്ഷിതവും, ഫലപ്രദവുമായ പരിചരണത്തിന് യോഗ്യതയുണ്ട്. എന്നാല്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്ത അന്തരീക്ഷത്തില്‍ രോഗികളുടെ സുരക്ഷ എപ്പോഴും അപകടത്തിലാകും, ഓംബുഡ്‌സ്മാന്‍ പറഞ്ഞു.


എന്‍എച്ച്എസിന്റെ ദീര്‍ഘദൂര പദ്ധതി പ്രകാരം ഇംഗ്ലണ്ടില്‍ ഓരോ വര്‍ഷവും ആയിരക്കണക്കിന് ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും പരിശീലിപ്പിക്കാന്‍ പദ്ധതിയുണ്ട്. എന്നാല്‍ ഇത് നടപ്പാക്കുന്നതില്‍ കാലതാമസം നേരിടുകയാണ്.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions