യു.കെ.വാര്‍ത്തകള്‍

ഫ്ലാറ്റിലെ സഹതാമസക്കാരിയെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജന് ജീവപര്യന്തം

ഫ്ലാറ്റിലെ സഹതാമസക്കാരിയെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജന് ജീവപര്യന്തം ശിക്ഷ. സ്റ്റെഫാനി ഹാന്‍സെനെ കൊലപ്പെടുത്തിയ കേസിലാണ് സഹതാമസക്കാരനായ ഇന്ത്യന്‍ വംശജന്‍ ഷെല്‍ഡണ്‍ റോഡ്രിഗസിന് പ്രണയം മുളച്ചത്. എന്നാല്‍ ഇത് പിന്നീട് അസൂയയിലേക്ക് വഴിമാറിയതോടെയാണ് ഷെല്‍ഡണ്‍ കൊല നടത്തിയത്.

39-കാരിയെ ബെഡ്‌റൂമില്‍ വെച്ച് കൊലപ്പെടുത്തിയ ശേഷം ഇത് ഇവരുടെ കാമുകന്റെ മേല്‍ ചുമത്താനായിരുന്നു ശ്രമം. ചുരുങ്ങിയത് 25 വര്‍ഷം അകത്ത് കിടക്കാനുള്ള ശിക്ഷയാണ് കോടതി വിധിച്ചത്.

ഓള്‍ഡ് ബെയ്‌ലി വിചാരണയിലാണ് ഇന്ത്യന്‍ വംശജന്റെ ക്രൂരതകള്‍ പുറത്തുവന്നത്. ഹീത്രൂ വിമാനത്താവളത്തില്‍ സ്വിസ്‌പോര്‍ട്ടിനായി കാര്‍ഗോ ഏജന്റായാണ് മൂവരും ജോലി ചെയ്തിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്റ്റെഫാനിയും, റോഗ്രിഗസും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നു. എന്നാല്‍ ഇത് പ്രണയത്തിലേത്ത് നീട്ടാന്‍ സ്റ്റെഫാനി താല്‍പര്യപ്പെട്ടില്ല.

ഇതിന് ശേഷം സഹജീവനക്കാരന്‍ സെല്‍സ്‌കോ കാബിലാനുമായി ഇവര്‍ പ്രണയത്തിലായി. ഇയാള്‍ വിവാഹിതനും, കുട്ടികളുടെ പിതാവുമായിരുന്നു. ഈ പ്രണയത്തില്‍ റോഡ്രിഗസ് അസൂയാലുവായി. ഇതോടെ വെസ്റ്റ് ലണ്ടനിലെ കാമുകൂകാമുകന്‍മാരുടെ വീടുകളില്‍ രഹസ്യ ഡിവൈസുകള്‍ ഘടിപ്പിച്ചു.

ജോലി സമയത്തും, സ്വദേശമായ ഗോവയില്‍ പോകുമ്പോള്‍ പോലും ഇയാള്‍ ഇതുവഴി ശ്രദ്ധിച്ചു. ഇതിന് ശേഷമാണ് ഭീഷണി മുഴക്കിയ ശേഷം റോഡ്രിഗസ് കൊലപാതകം നടത്തിയത്.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions