യു.കെ.വാര്‍ത്തകള്‍

സൗത്ത് ലണ്ടനിലെ ല്യുഷാമില്‍ വെടിവെപ്പ്: യുവാവ് കൊല്ലപ്പെട്ടു; അക്രമിയെ തിരഞ്ഞ് പോലീസ്

സൗത്ത് ലണ്ടനിലെ ല്യുഷാമില്‍ 30 കാരനെ അക്രമി വെടിവച്ചുകൊന്നു. തെക്കന്‍ ലണ്ടനിലെ ല്യുഷാമില്‍ കാറ്റ്ഫൊര്‍ഡ് ബ്രോഡ്വേക്ക് സമീപം രാവിലെ 4.30ന് ആണ് സംഭവം. വെടിയേറ്റ് വീണയാള്‍ക്ക് രണ്ട് വഴിപോക്കര്‍ പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും അയാളെ രക്ഷിക്കാനായില്ല. വെടിയുതിര്‍ത്ത ശേഷം ഓടിമറഞ്ഞ അക്രമിക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

മെറ്റ് പോലീസിന്റെ സൗത്ത് ഈസ്റ്റ് ഏരിയയുടെ പോലീസിംഗ് ചുമതലയുള്ള ചീഫ് സുപ്രണ്ട് ട്രെവര്‍ ലോറി സംഭവത്തില്‍ ഖേദം രേഖപ്പെടുത്തി. തികച്ചും സങ്കടകരമായ രീതിയില്‍ മരണമടഞ്ഞ യുവാവിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും അനുശോചനം രേഖപ്പെടുത്തുന്നതായും ലോറി പറഞ്ഞു.

തെക്കന്‍ ലണ്ടനിലെ ഏറ്റവും തിരക്കേറിയ ഭാഗത്താണ് സംഭവം നടന്നതെന്നും അതുകൊണ്ടു തന്നെ സംഭവത്തിന് നിരവധി ദൃക്സാക്ഷികള്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്നും പറഞ്ഞ ലോറി, സംഭവത്തെ കുറിച്ച് അറിയാവുന്നവരും സംഭവത്തിന് ദൃക്സാക്ഷികളായവരും വിവരങ്ങള്‍ പോലീസുമായി പങ്കുവയ്ക്കാന്‍ മുന്‍പോട്ട് വരണമെന്നും ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ സമൂഹ മനസാക്ഷിയെ നടുക്കുമെന്ന് അറിയാമെന്നും, എന്നാല്‍, അത്തരത്തിലുള്ള ആശങ്കകള്‍ ദൂരീകരിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും ലോറി കൂട്ടിച്ചേര്‍ത്തു.


നഗരത്തിലെ ഒരു തീയറ്ററിന് മുന്‍പിലായിരുന്നു വെടിയേറ്റ നിലയില്‍ ഇയാളെ കണ്ടെത്തിയത്. ഈ ഭാഗം സാധാരണയായി തിരക്കുള്ള ഒരു പ്രദേശമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ ഒരു സ്ത്രീ, ഇയാളുടെ നെഞ്ചമര്‍ത്തി പ്രഥമശുശ്രൂഷ നല്‍കുന്നത് കാണാം. അധികം വൈകാതെ പാരാമെഡിക്സ് സംഭവസ്ഥലത്ത് എത്തുകയും ചെയ്തു. സംഭവസ്ഥലം ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. .

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions