യു.കെ.വാര്‍ത്തകള്‍

വിവാദത്തില്‍ പെട്ട ടോറി എംപി ലീ ആന്‍ഡേഴ്‌സണ്‍ കൂറുമാറി; കൂടുതല്‍ എംപിമാര്‍ ചാടിയാല്‍ തെരഞ്ഞെടുപ്പ്

വിവാദത്തില്‍ പെട്ട ടോറി കണ്‍സര്‍വേറ്റീവ് എംപി ലീ ആന്‍ഡേഴ്‌സണ്‍ കൂറുമാറിയതിനു പിന്നാലെ കൂടുതല്‍ എംപിമാര്‍ ചാടാനൊരുങ്ങുന്നു. മറുകണ്ടം ചാടിയാല്‍ ഉടന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന ഭീഷണിയാണ് റിഷി സുനാക് മുഴക്കുന്നത്. 10 എംപിമാര്‍ റിഫോം പാര്‍ട്ടിയിലേക്ക് ചേക്കേറിയാല്‍ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ മടിക്കില്ല സുനാകിന്റെ ഭീഷണി.

ലീ ആന്‍ഡേഴ്‌സണ്‍ കൂറുമാറി മറുകണ്ടം ചാടിയതോടെയാണ് കൂടുതല്‍ എംപിമാര്‍ ഈ വഴി സ്വീകരിക്കുമെന്ന ആശങ്ക ഉയര്‍ന്നത്. ഇങ്ങനൊരു നീക്കം ഉണ്ടായാല്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിക്കില്ലെന്നാണ് ഡൗണിംഗ് സ്ട്രീറ്റിലെ ഉന്നത ബന്ധമുള്ള സ്രോതസ്സിനെ ഉദ്ധരിച്ച് സ്‌കൈ റിപ്പോര്‍ട്ട് ചെയ്യുന്നത്.

1922 കമ്മിറ്റിയുടെ സ്പ്രിംഗ് റിസപ്ഷനില്‍ കണ്‍സര്‍വേറ്റീവ് എംപിമാരെ കണ്ടുമുട്ടിയ ശേഷമാണ് പ്രധാനമന്ത്രി ഈ ഭീഷണി മുഴക്കിയിരിക്കുന്നത്. 1922 കമ്മിറ്റി എക്‌സിക്യൂട്ടീവിന് പ്രധാനമന്ത്രിയെ നിയോഗിക്കാനും, ഇല്ലാതാക്കാനുമുള്ള അധികാരമുണ്ട്. എന്നാല്‍ ഇപ്പോഴും സുനാകിനെ കമ്മിറ്റി തള്ളിയിട്ടില്ല.

തന്നെ പുറത്താക്കാനുള്ള തീരുമാനം ഉണ്ടായാല്‍ മറികടക്കാനാണ് ടോറി എംപിമാരുടെ റിഫോം യുകെയില്‍ ചേരലിനെ സുനാക് ഉപയോഗിക്കുക. അതേസമയം ലീ ആന്‍ഡേഴ്‌സണ്‍ ടോറി ട്രൈബിന് ചേര്‍ന്ന ഒരു വ്യക്തിയല്ലെന്നാണ് സീനിയര്‍ ടോറി എംപിമാരുടെ പക്ഷം. മിക്ക കണ്‍സര്‍വേറ്റീവ് എംപിമാര്‍ക്കും റിഫോം യുകെ നയങ്ങളോട് പ്രതിപത്തിയുണ്ടെങ്കിലും ഇവരെ സഹായിക്കുന്നത് ലേബര്‍ പാര്‍ട്ടിയെ സഹായിക്കലാകുമെന്ന് ബോധ്യമുണ്ട്, എംപിമാര്‍ പറയുന്നു.

റിഫോം യുകെ വോട്ട് പിടിക്കുന്നത് കണ്‍സര്‍വേറ്റീവുകള്‍ക്ക് തലവേദനയാകും. ഇതിന്റെ ബലത്തിലാകും പലയിടത്തും ലേബര്‍ വിജയിച്ച് കയറുക. ഈ സമവാക്യം തെറ്റിക്കാനുള്ള വഴികളാണ് പ്രധാനമന്ത്രിയും, പാര്‍ട്ടി നേതൃത്വവും തേടുന്നത്.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions