യു.കെ.വാര്‍ത്തകള്‍

യുകെയില്‍ തൊഴിലെടുക്കാന്‍ ശേഷിയുള്ള മുതിര്‍ന്നവരില്‍ അഞ്ചിലൊന്ന് പേരും മടിപിടിച്ചിരിക്കുന്നു!


യുകെയില്‍ അഭ്യസ്ത വിദ്യരും ജോലി ചെയ്യാന്‍ പ്രാപ്തിയുള്ളവരും തൊഴില്‍ രഹിതരായി തുടരുന്നതിന്റെ എണ്ണം കുതിച്ചുയരുന്നു. യുകെയില്‍ തൊഴിലെടുക്കാന്‍ ശേഷിയുള്ള മുതിര്‍ന്നവരില്‍ അഞ്ചിലൊന്ന് ആളുകള്‍ ജോലി അന്വേഷിക്കുന്നില്ല എന്ന കണക്കുകള്‍ പുറത്തു വന്നു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ തന്നെ പിന്നോട്ടടിക്കുന്നതില്‍ ഇതിനു പ്രധാന പങ്കുണ്ട്. യുകെയുടെ എക്കണോമിക്‌ ഇനാക്ടിവിറ്റി റേറ്റ് നവംബറിനും ജനുവരിക്കും ഇടയില്‍ 21.8 % ആണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതലാണ്.


യുകെയില്‍ 16നും 64 നും ഇടയില്‍ പ്രായമുള്ള 9.2 ദശലക്ഷം ആളുകള്‍ ജോലി ഇല്ലാത്തവരാണെന്നത് മാത്രമല്ല ജോലി അന്വേഷിക്കുകയോ ചെയ്യുന്നില്ല. പാന്‍ഡമിക്കിന്റെ മുമ്പുള്ളതിനേക്കാള്‍ 700,000 കൂടുതലാണ് ഈ കണക്കുകള്‍. എന്‍ എച്ച് എസ് പോലുള്ള പലസ്ഥലങ്ങളിലും ആവശ്യത്തിന് വിദഗ്ധ ജീവനക്കാരുടെ ക്ഷാമം നിലനില്‍ക്കുമ്പോഴാണ് ഇത്രയും അധികം ആളുകള്‍ ജോലി ചെയ്യാന്‍ താല്‍പര്യം കാട്ടുന്നില്ലെന്ന ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്.


കഴിഞ്ഞ വര്‍ഷത്തിന്റെ അവസാനം യുകെ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് വീണത്തിന്റെ കാരണങ്ങളിലൊന്ന് തൊഴിലില്ലായ്മയുടെ തോത് കൂടിയതാണ് . പലരും ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് ശാരീരികമായ അസുഖങ്ങള്‍ ഒരു കാരണമാണെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. ചാന്‍സിലര്‍ ജെറമി ഹണ്ട് തന്റെ ബജറ്റില്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. നാഷണല്‍ ഇന്‍ഷുറന്‍സ് നിരക്ക് വീണ്ടും കുറച്ചതും ചൈല്‍ഡ് ബെനിഫിറ്റ് കിട്ടാനുള്ള വരുമാന പരുധി ഉയര്‍ത്തിയതും ഈ നടപടിയുടെ ഭാഗമായാണ് .

കോവിഡിന് ശേഷം വര്‍ക്ക് അറ്റ് ഹോം നടപ്പാക്കിയശേഷം തിരികെ ജോലിസ്ഥലത്തേക്ക് പോകാത്തവരുടെ എണ്ണം നിരവധിയാണ്. എല്ലാ മേഖലയിലും ഒഴിവുകള്‍ വന്നതോടെ കുടിയേറ്റക്കാരെ ആശ്രയിക്കേണ്ട സ്ഥിതിയും വന്നു.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions