കൊച്ചി: കൊച്ചി സ്വദേശിനിയെ സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി. ബിസിനസ് ആവശ്യത്തിന് ദുബായിലേക്ക് വിളിച്ചുവരുത്തിയാണ് പീഡനം നടന്നതെന്നും പരാതിയില്‍ പറയുന്നു. നാദാപുരം സ്വദേശി ക്കെതിരെയാണ് പരാതി. ഇയാള്‍ വിദേശത്താണെന്ന് പോലീസ് പറയുന്നു.
കേസ് ഒതുക്കാന്‍ തനിക്ക് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും മാനസികമായി തകര്‍ന്ന് താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും അവര്‍ പറയുന്നു.
കോഴിക്കോട് വടകര റൂറല്‍ എസ്.പിക്കാണ് യുവതി പരാതി നല്‍കിയത്. നാദാപുരം പോലീസ് കേസെടുത്തിട്ടുണ്ട്. ദുബായില്‍ ബിസിനസ് ചെയ്യുകയാണ് യുവതി.