യു.കെ.വാര്‍ത്തകള്‍

ജോലിക്കാരെ കിട്ടാനില്ല; സ്റ്റാഫിനെ പിടിച്ചു നിര്‍ത്താന്‍ രണ്ടാമതും ശമ്പളം വര്‍ധിപ്പിച്ച് ആള്‍ഡി

സൂപ്പര്‍മാര്‍ക്കറ്റുകളിലെ തൊഴിലാളി ക്ഷാമത്തിന്റെ ന്റെ പശ്ചാത്തലത്തില്‍ രണ്ടു മാസത്തിനിടെ രണ്ടാമതും ശമ്പളം വര്‍ധിപ്പിച്ച് ആള്‍ഡി. കാട്ടി ആള്‍ഡിയുടെ രണ്ടാം ശമ്പള വര്‍ദ്ധനവ്. 2024-ല്‍ ഇത് രണ്ടാം തവണയാണ് സൂപ്പര്‍മാര്‍ക്ക്റ്റ് ശൃംഖല ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നത്. ഇതനുസരിച്ച് രാജ്യവ്യാപകമായി ആള്‍ഡിയിലെ ജീവനക്കാര്‍ക്ക് മണിക്കൂറില്‍ 12.40 പൗണ്ട് മിനിമം വേതനം ലഭിക്കും. ജൂണ്‍ മുതലായിരിക്കും ഇത് പ്രാബല്യത്തില്‍ വരിക. സ്റ്റോറുകളില്‍ ജോലി ചെയ്യുന്ന 28,000 ല്‍ അധികം തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും എന്നാണ് ആള്‍ഡി അവകാശപ്പെടുന്നത്.


നാഷണല്‍ ലിവിംഗ് വേജ് ഏപ്രില്‍ മുതല്‍ മണിക്കൂറിന് 11.44 പൗണ്ട് ആയി ഉയരാനിരിക്കവേ ആണ് ഈ രണ്ടാം വര്‍ദ്ധനവ്. ഈ വര്‍ഷം മുതല്‍ നാഷണല്‍ ലിവിംഗ് വേജ് 21 -22 വയസ്സുകാര്‍ക്കും ബാധകമാകും എന്നൊരു പ്രത്യേകത കൂടിയുണ്ട്. 1000 ല്‍ അധികം സ്റ്റോറുകളും 45,000 ല്‍ അധികം ജീവനക്കാരുമായി ആള്‍ഡി ഇപ്പോള്‍ യു കെ യിലെ ഏറ്റവും വലിയ നാലാമത്തെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയാണ്.


പുതിയ വര്‍ദ്ധനവ് അനുസരിച്ച് സ്റ്റോര്‍ അസിസ്റ്റന്റുമാര്‍ക്കും ഡെപ്യുട്ടി സ്റ്റോര്‍ മാനേജര്‍മാര്‍ക്കും ലണ്ടന്‍ നഗര പരിധിക്ക് പുറത്ത് മണിക്കൂറില്‍ 12. 40 പൗണ്ട് ലഭിക്കും. നേരത്തെ ഇത് 12 പൗണ്ട് ആയിരുന്നു. അതേസമയം ലണ്ടന്‍ നഗര പരിധിയിലുള്ള സ്റ്റോറുകളിലെ മിനിമം വേതനം മണിക്കൂറില്‍ 13.55 പൗണ്ട് എന്നത് മണിക്കൂറില്‍ 13.65 പൗണ്ട് ആയി ഉയരും. ഓരോ തൊഴിലുടമയും നല്‍കാന്‍ ബാദ്ധ്യസ്ഥമായ റിയല്‍ ലിവിംഗ് വേജിനേക്കാള്‍ കൂടുതലാണിത്. നിലവില്‍ ലണ്ടനില്‍ റിയല്‍ ലിവിംഗ് വേജ് മണിക്കൂറിന് 13.15 പൗണ്ട് ആണ്. നഗര പരിധിക്ക് പുറത്ത് 12 പൗണ്ടും.

പല പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളും ജീവനക്കാരുടെ വേതനം കൂട്ടിയിരുന്നു =. ടെസ്‌കോ, സെയ്ന്‍സ്ബറി, അസ്ഡ, എം ആന്‍ഡ് എസ് എന്നിവരൊക്കെ കഴിഞ്ഞയാഴ്ച്ച ശമ്പളം വര്‍ദ്ധിപ്പിച്ചുകൊണ്ട് പ്രഖ്യാപനങ്ങള്‍ ഇറക്കിയിരുന്നു. ഈ ശമ്പള വര്‍ദ്ധനവ് സമ്പദ്ഘടനക്ക് മേല്‍ പണപ്പെരുപ്പം നല്‍കുന്ന സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമോ എന്ന് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്.


ഈ വര്‍ഷത്തെ വേതനങ്ങള്‍ക്കായി ഇതുവരെ 79 മില്യന്‍ പൗണ്ട് വകയിരുത്തിയിട്ടുണ്ട് എന്ന് ആള്‍ഡി പറയുന്നു. മാത്രമല്ല, ഈ വര്‍ഷം യു കെയില്‍ പുതിയതായി 5500 തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കുമെന്നും ആള്‍ഡി വ്യക്തമാക്കിയിട്ടുണ്ട്.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions