സിനിമ

'കൂടെ പോയിട്ട് പിന്നീട് അവരെ കരിവാരിത്തേക്കുന്നത് എന്തിനാണ്'? മീ ടൂ ആരോപണങ്ങളില്‍ നടി പ്രിയങ്ക

സ്വന്തം ഇഷ്ടപ്രകാരം കൂടെ പോയിട്ട് പിന്നീട് അവര്‍ക്കെതിരെ മീ ടൂ ആരോപണം ഉന്നയിക്കുന്നത് എന്തിനാണെന്ന് നടി പ്രിയങ്ക. നമ്മുടെ പ്രശ്നങ്ങള്‍ പലതും നമ്മള്‍ തന്നെ സൃഷ്ടിക്കുന്നതാണ്. ഒരു സെറ്റില്‍ എല്ലാവരുമായി നല്ല രീതിയില്‍ പോയാല്‍ ഒരു തരത്തിലും പ്രശ്നം വരില്ല എന്നാണ് പ്രിയങ്ക പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മീ ടൂ ആരോപണങ്ങളെക്കുറിച്ച് സംസാരിച്ചത്.

ലൊക്കേഷനില്‍ തനിക്ക് മോശം അനുഭവങ്ങളുണ്ടായിട്ടില്ല എന്നാണ് പ്രിയങ്ക പറയുന്നത്. അത്തരം അനുഭവം ഉണ്ടായാല്‍ അതിന്‍റെ ഇരട്ടി തിരിച്ച് കൊടുക്കാന്‍ കഴിയുന്ന വ്യക്തിയാണ് താനെന്നും നടി കൂട്ടിച്ചേര്‍ത്തു.

'നമ്മുടെ പ്രശ്നങ്ങള്‍ പലതും നമ്മള്‍ തന്നെ സൃഷ്ടിക്കുന്നതാണ്. ഒരു സെറ്റില്‍ എല്ലാവരുമായി നല്ല രീതിയില്‍ പോയാല്‍ ഒരു തരത്തിലും പ്രശ്നം വരില്ല. ഒരാളുമായി കുറേക്കാലം സംസാരിച്ച് പിന്നീട് എന്തെങ്കിലും പറയുമ്പോള്‍ പഴയകാര്യം വലിച്ചിടുന്നത് തെറ്റാണ്. ഒരു പെണ്ണ് ഒരിക്കലും ചെയ്യരുത്. അന്ന് പറഞ്ഞപ്പോള്‍ തന്നെ അത് എതിര്‍ക്കണമായിരുന്നു. ഒരാള്‍ മറ്റൊരാള്‍ക്കൊപ്പം പോകുന്നത് അവരുടെ ഇഷ്ടമാണ് എന്നാല്‍ പിന്നീട് അത് പറഞ്ഞ് പുരുഷനെതിരെ പറയുന്നത് ശരിയല്ല.'

മീ ടു ആരോപണങ്ങളെ താന്‍ ശക്തമായി എതിര്‍ക്കുമെന്നും എന്നാല്‍ കൂടെ പോയിട്ട് പിന്നീട് അത് പറഞ്ഞ് അവരെ കരിവാരിതേക്കുന്നത് എന്തിനാണെന്നും പ്രിയങ്ക ചോദിക്കുന്നു. 'ഇത്തരം പ്രശ്നങ്ങളില്‍ ആരെങ്കിലും അവരെ ചങ്ങലയ്ക്ക് കെട്ടിവലിച്ച് കൊണ്ടുപോവുകയോ, ചങ്ങലയ്ക്ക് ഇട്ട് കൊണ്ടുപോവുകയോ ചെയ്താല്‍ അത് സത്യമാണ്. എന്നാല്‍ ഇവിടെ സ്വന്തം ഇഷ്ടപ്രകാരം പോയി അവര്‍ക്കൊപ്പം പടം ചെയ്ത് കറങ്ങി അടിച്ച് നടന്ന്. ഒടുവില്‍ ഒരു സുപ്രഭാതത്തില്‍ നിങ്ങള്‍ അങ്ങനെ ചെയ്തില്ലെ എന്ന് ചോദിക്കുന്നതില്‍ എന്താണ് ഉള്ളത്.'പ്രിയങ്ക പറയുന്നു.

  • നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' വരുന്നു; റിലീസ് തീയതി പുറത്ത്
  • നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ണി മുകുന്ദനെ പാലക്കാട് പരിഗണിച്ച് ബിജെപി
  • യുകെയില്‍ വിജയിയുടെ 'ജനനായകന്‍'ന് സെന്‍സര്‍ അനുമതി; ഇന്ത്യയിലെ റിലീസ് അനിശ്ചിതത്തിലും
  • അതിഥിവേഷത്തില്‍ അഭിനയിക്കാന്‍ 30 കോടി; ചിരഞ്ജീവി ചിത്രത്തില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറി
  • 'ദൃശ്യം 3' വിഷു റിലീസായി തിയേറ്ററുകളിലെത്തും
  • കല്യാണി പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക്
  • മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു
  • സിന്ധുവുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് മനു വര്‍മ
  • ക്ഷേത്ര ദര്‍ശനം നടത്തി ബോളിവുഡ് താരം; ഗുരുതര പാപമെന്ന് ജമാ അത്തെ പ്രസിഡന്റ്
  • തട്ടിപ്പ് കേസ്; ജയസൂര്യയ്ക്ക് വീണ്ടും ഇ ഡി സമന്‍സ്, ജനുവരി ഏഴിന് ഹാജരാകണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions