യു.കെ.വാര്‍ത്തകള്‍

എംപിമാര്‍ക്ക് പണപ്പെരുപ്പം മറികടന്ന് ശമ്പളവര്‍ധന; വരുമാനം 90,000 പൗണ്ട് കടന്നു

പൊതുമേഖലയിലെ മറ്റു ജീവനക്കാരെ നോക്കുകുത്തിയാക്കി പണപ്പെരുപ്പം മറികടക്കുന്ന ശമ്പളവര്‍ധന നേടി ബ്രിട്ടീഷ് എംപിമാര്‍. വര്‍ധന പ്രാവര്‍ത്തികമായോടെ 90,000 പൗണ്ടിന് മുകളിലേക്കാണ് എംപിമാരുടെ വരുമാനം ഉയര്‍ന്നത്. 4762 പൗണ്ടിന്റെ വര്‍ധനവിനാണ് വെസ്റ്റ്മിന്‍സ്റ്റര്‍ ശമ്പള വാച്ച്‌ഡോഗ് ഒപ്പുവെച്ചത്. ജനം നികുതി ഭാരത്തില്‍ പൊറുതിമുട്ടുമ്പോള്‍ രാഷ്ട്രീയക്കാര്‍ക്ക് ഈ വര്‍ധന നല്‍കിയതില്‍ രോഷം അണപൊട്ടുകയാണ്.

86,584 പൗണ്ടില്‍ നിന്നും ഏപ്രില്‍ മാസത്തോടെ 91,346 പൗണ്ടിലേക്കാണ് വരുമാനം വര്‍ധിക്കുക. പണപ്പെരുപ്പം 4 ശതമാനത്തില്‍ പോകവെയാണ് ഇത്. എന്നാല്‍ എംപിമാരുടെ സുപ്രധാന പങ്ക് മുന്‍നിര്‍ത്തിയാണ് വര്‍ധനവെന്ന് ഇന്‍ഡിപെന്‍ഡന്റ് പാര്‍ലമെന്ററി സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി അവകാശപ്പെട്ടു.

സാധാരണ കുടുംബങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴാണ് നികുതിദായകന്റെ പക്കല്‍ നിന്നും പണം പിടിച്ചെടുത്ത് എംപിമാരുടെ പോക്കറ്റ് വീര്‍പ്പിക്കുന്നതെന്ന് വിമര്‍ശനം രൂക്ഷമായിട്ടുണ്ട്. രാഷ്ട്രീയക്കാര്‍ പണപ്പെരുപ്പം മറികടന്നുള്ള വര്‍ധന നേടിയത് നികുതിദായകരെ ചൊടിപ്പിക്കുമെന്ന് ടാക്‌സ് പെയേഴ്‌സ് അലയന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ജോണ്‍ ഒ'കോണെല്‍ പറഞ്ഞു.

ശതകോടീശ്വരനായ പ്രധാനമന്ത്രി വര്‍ധനവ് വേണ്ടെന്ന് വെയ്ക്കുമോയെന്ന് സ്ഥിരീകരിക്കാന്‍ സുനാകിന്റെ വക്താവ് തയ്യാറായില്ല. എന്നിരുന്നാലും ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും മന്ത്രിമാര്‍ സ്വയമേവ മന്ത്രിതല ശമ്പളത്തിന്റെ ഒരു ഭാഗം വേണ്ടെന്ന് വെയ്ക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് പ്രകാരം 2010 മുതല്‍ കോമണ്‍സിലെ മന്ത്രിമാര്‍ക്ക് ശമ്പള വര്‍ധന ഉണ്ടായിട്ടില്ല, വക്താവ് പറഞ്ഞു.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions