ഗ്ലോസ്റ്ററിലെ അബിമേഡില്‍ താമസിക്കുന്ന സെന്റ് സെബാസ്റ്റ്യന്‍ ഫാമിലി യൂണിറ്റ് അംഗമായ ജോസി തോമസിന്റെ മാതാവും കാസര്‍ഗോഡ് ബെളാല്‍ വെള്ളുക്കുന്നേല്‍ തോമസിന്റെ ഭാര്യയുമായ മേരി തോമസ് വെള്ളുക്കുന്നേല്‍ ( 77 ) നിര്യാതയായി. സംസ്കാര ശുശ്രുഷകള്‍ 17/03/2024 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ബെളാല്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ .
മക്കള്‍: ജോസി തോമസ്( UK) ഡോ : ജോബി തോമസ് (അസിസ്റ്റന്റ് പ്രൊഫസര്‍, സെന്റ് പയസ് ടെന്‍ത് കോളേജ്, രാജപുരം. മരുമക്കള്‍ : ജിന്‍സി (UK) (കുഴിക്കണ്ണിയില്‍ മൂവാറ്റുപുഴ), ജിത്തു (ടീച്ചര്‍, ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍, കോടോത്ത്) (എരുതനാട്ട് കരുവന്‍ചാല്‍)
പരേത പൂഞ്ഞാര്‍ പുത്തന്‍പുരയ്ക്കല്‍ കുടുബാഗമാണ്. മാതാവിന്റെ വിയോഗ മറിഞ്ഞയുടന്‍ ജോസിയും കുടുംബവും നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ജോസിയുടെ മാതാവിന്റെ വിയോഗത്തില്‍ ഗ്ലോസ്റ്റര്‍ ഷെയര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ തോമസ്, സെക്രട്ടറി ബിസ്പോള്‍ മണവാളന്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി .