യു.കെ.വാര്‍ത്തകള്‍

സുനാക് -ബോറിസ് ഏറ്റുമുട്ടലില്‍ മഞ്ഞുരുക്കം; ചെങ്കോട്ടയില്‍ ബോറിസ് പ്രചരണത്തിന്

ലേബറിനെ പ്രതിരോധിക്കാന്‍ പിണക്കം മറന്നു റിഷി സുനാകും ബോറിസ് ജോണ്‍സണും ഒന്നിക്കുന്നു! ഇരുവരും അടുത്ത പ്രധാനമന്ത്രി ആരാകുമെന്ന വിഷയത്തില്‍ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
2022 ഒക്ടോബറില്‍ സമാനമായ ചര്‍ച്ചകള്‍ നടത്തി 18 മാസത്തിന് ശേഷമാണ് മഞ്ഞ് ഉരുകുന്നത്. ആ ഘട്ടത്തില്‍ താന്‍ പ്രധാനമന്ത്രിയാകുമെന്ന് സുനാക് ഉറപ്പിച്ച് പറഞ്ഞിരുന്നു. എന്നാല്‍ 18 മാസങ്ങള്‍ക്ക് ഇപ്പുറം ടോറികളുടെ നില അത്ര ഭദ്രമല്ല. ലേബര്‍ പാര്‍ട്ടി വലിയ ലീഡ് നിലനിര്‍ത്തുന്നു. ഈ ഘട്ടത്തില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് വമ്പന്‍ തിരിച്ചുവരവ് നടത്താന്‍ ബോറിസ് അനിവാര്യ ഘടകമായി മാറുകയാണ്.

തെരഞ്ഞെടുപ്പ് പ്രചരണത്തിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരവ് നടത്താനാണ് ബോറിസ് തയ്യാറെടുക്കുന്നത്. സുനാകിനെ സഹായിക്കാന്‍ ബോറിസ് ഇപ്പോള്‍ ഉപാധികളില്ലാതെ തയ്യാറുമാണ്. അതേസമയം ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ല.

യുക്രൈന്‍ അധിനിവേശത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ സംയുക്ത ഇന്‍സ്റ്റാഗ്രാം പോസ്റ്റ് എഴുതിയതോടെയാണ് വൈരം ഒതുങ്ങുന്നുവെന്ന് കൂടുതല്‍ വ്യക്തമായത്. കഴിഞ്ഞ മാസം വെനസ്വേലയിലേക്ക് യാത്ര ചെയ്ത ബോറിസ് അവിടുത്തെ പ്രസിഡന്റ് നിക്കോളാസ് മദുരോയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇത് വിദേശ സെക്രട്ടറി ഡേവിഡ് കാമറൂണിന് സജീവ പിന്തുണ അറിയിക്കാനായിരുന്നു.

സമാധാന കരാര്‍ ഒപ്പിക്കാന്‍ കഴിഞ്ഞാല്‍ ബോറിസ് ചെങ്കോട്ടയില്‍ പ്രചരണത്തിന് ഇറങ്ങുമെന്നാണ് പ്രതീക്ഷ. ഈ സീറ്റുകള്‍ പിടിച്ചുനിര്‍ത്താന്‍ സുനാക് വിഷമിക്കുകയാണ്.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions