യു.കെ.വാര്‍ത്തകള്‍

ആദ്യ വീട് വാങ്ങലുകാരില്‍ കാല്‍ശതമാനത്തെയും അനുഗ്രഹിക്കുന്നത് വീട്ടുകാരുടെ സഹായം


യുകെയില്‍ ഹൗസിംഗ് മേഖല താങ്ങാന്‍ കഴിയാത്ത നിലയിലേക്ക് എത്തുന്നു. നാട്ടുകാര്‍ക്ക് സ്വന്തമായി വീട് വാങ്ങാനുള്ള അവസരം നിഷേധിക്കുന്നുവെന്നാണ് വിമര്‍ശനം. ആയിരക്കണക്കിന് യുവാക്കളാണ് വീട് വാങ്ങാനായി അമ്മയുടെയും, അച്ഛന്റെയും 'ബാങ്കിനെ' ആശ്രയിക്കുന്നതെന്നാണ് തെളിവുകള്‍ പുറത്തുവരുന്നത്.

യുവാക്കള്‍ക്കിടയില്‍ ഭവന ഉടമകളുടെ നിരക്ക് താഴുന്നത് നേരിടാന്‍ കണ്‍സര്‍വേറ്റീവുകള്‍ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളേണ്ടി വരുമെന്ന് പ്രധാനമന്ത്രി സമ്മതിച്ചിരുന്നു. വര്‍ഷത്തില്‍ 300,000 വീടുകള്‍ നിര്‍മ്മിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം പരാജയമാകുകയും ചെയ്തു.

ഇതിനിടയിലാണ് യുവാക്കള്‍ വീട് വാങ്ങാനായി സുഹൃത്തുക്കളുടെയും, കുടുംബത്തിന്റെയും സഹായം തേടുന്നത് വര്‍ദ്ധിക്കുന്നതായി കണക്കുകള്‍ പുറത്തുവരുന്നത്. ഇത്തരത്തില്‍ ഡെപ്പോസിറ്റുകളില്‍ സഹായം ലഭിക്കുന്നവരുടെ എണ്ണം 2022-23 വര്‍ഷത്തില്‍ 37 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്. മുന്‍ വര്‍ഷത്തെ 27 ശതമാനത്തില്‍ നിന്നുമാണ് ഈ വര്‍ദ്ധന.

കൂടാതെ 2023-ല്‍ പുതിയ വീടുകള്‍ പണിയാനുള്ള സൈറ്റുകള്‍ക്ക് ലഭിച്ച അംഗീകാരങ്ങള്‍ റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തിയെന്നും കണക്കുകള്‍ സ്ഥിരീകരിക്കുന്നു. കഴിഞ്ഞ വര്‍ഷം പുതിയ വീടുകള്‍ക്കുള്ള അംഗീകാരത്തില്‍ 20% ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ യുവാക്കള്‍ക്ക് സ്വന്തം വീട് എന്നത് വിദൂര സ്വപ്‌നമായി മാറുന്നുവെന്നാണ് കരുതുന്നത്.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions