യു.കെ.വാര്‍ത്തകള്‍

എന്‍എച്ച് എസിനായി കോഴിക്കോട് ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്ന് ഒമ്പത് പരിശീലന കേന്ദ്രങ്ങള്‍

എന്‍എച്ച് എസിലെ ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി ഇന്ത്യയില്‍ നിന്ന് 2000 പേരെ ഫാസ്റ്റ് ട്രാക്ക് അടിസ്ഥാനത്തില്‍ റിക്രൂട്ട് ചെയ്യും. ഇതോടെ മലയാളികള്‍ ഉള്‍പ്പെടെ എംബിബിഎസ് കഴിഞ്ഞ ഡോക്ടര്‍മാര്‍ക്ക് യുകെയില്‍ വലിയ അവസരത്തിനാണ് വഴിതുറന്നിരിക്കുന്നത്. എന്‍എച്ച് എസില്‍ 30 ശതമാനത്തോളം വരുന്ന ഡോക്ടര്‍മാര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അതില്‍ നല്ലൊരു ശതമാനം നേഴ്സുമാരും ഡോക്ടര്‍മാരുമായ ആരോഗ്യപ്രവര്‍ത്തകര്‍ ഇന്ത്യയില്‍ നിന്ന് പ്രത്യേകിച്ച് കേരളത്തില്‍ നിന്ന് ഉള്ളവരാണ്.

പ്രതിവര്‍ഷം 110,000 ഡോക്ടര്‍മാരാണ് ഇന്ത്യയില്‍ നിന്ന് പഠിച്ചിറങ്ങുന്നത്. 2000 ഡോക്ടര്‍മാരെ എന്‍എച്ച്എസ് റിക്രൂട്ട് ചെയ്യുന്നത് ഇന്ത്യയിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ നൈപുണ്യവും പ്രവര്‍ത്തിപരിചയവും വര്‍ധിപ്പിക്കുന്നതിന് സഹായകരമാകുമെന്ന് ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റായ അജേഷ് രാജ് സക്സേന പറഞ്ഞു. ഡോക്ടര്‍മാരെ തിരഞ്ഞെടുക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് എന്‍എച്ച്എസ് ഇന്ത്യയില്‍ നടപ്പിലാക്കിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി മുംബൈ, ഡല്‍ഹി, നാഗ്പൂര്‍, ഗുരുഗ്രാം, കോഴിക്കോട്, ബെംഗളൂരു, ചെന്നൈ, ഇന്‍ഡോര്‍, മൈസൂര്‍ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലെ പ്രധാന സ്വകാര്യ ആശുപത്രികളില്‍ എന്‍എച്ച്എസ് പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. 6 മുതല്‍ 12 മാസത്തെ പരിശീലനത്തിന് ശേഷം ബ്രിട്ടനിലെ ആശുപത്രികളില്‍ വിന്യസിക്കപ്പെടുന്ന ആദ്യ ബാച്ച് ഡോക്ടര്‍മാര്‍ക്ക് എന്‍എച്ച്എസ് ബിരുദാനന്തര പരിശീലനം നല്‍കും.

പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്ന ഡോക്ടര്‍മാരെ പ്രൊഫഷണല്‍ ആന്‍ഡ് ലിംഗ്വിസ്റ്റിക് അസസ്‌മെന്റ് ബോര്‍ഡ് (PLAB) പരീക്ഷയില്‍ നിന്ന് ഒഴിവാക്കുമെന്ന് അറിയിച്ചിരിക്കുന്നത് .യുകെയില്‍ പ്രാക്ടീസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശത്ത് പഠിച്ച ഡോക്ടര്‍മാരെ വിലയിരുത്തുന്നതിനായി രൂപകല്പന ചെയ്തിട്ടുള്ള പരീക്ഷയാണ് PLAB.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions