യുകെയില്‍ പാലക്കാട് സ്വദേശി മരണമടഞ്ഞു. രണ്ടു പതിറ്റാണ്ടായി യുകെയില്‍ ജീവിക്കുന്ന ബ്രഹ്മോവര്‍ മലയാളിയായ രാജേഷ് ഉത്തം രാജാ(52)ണ് ആകസ്മികമായി മരണത്തിനു കീഴടങ്ങിയത്. രാജേഷ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
പാലക്കാട് സ്വദേശിയായ രാജേഷ് അധികം സൗഹൃദവലയം ഉള്ളയാളായിരുന്നില്ല. അതിനാല്‍ പ്രദേശവാസികളായ മലയാളികള്‍ പലരും മരണ വിവരം അറിഞ്ഞിരുന്നില്ല. നഴ്സിങ് തൊഴില്‍ പരിചയം ഉള്ള രാജേഷ് ശാരീരിക അസ്വസ്ഥതകള്‍ മൂലം അടുത്തകാലത്തായി ജോലിചെയ്തിരുന്നില്ല. രാജേഷിനു ഭാര്യയും രണ്ടു കുട്ടികളുമാണുള്ളത്.
മൃതദേഹം യുകെയില്‍ തന്നെ സംസ്‌കരിക്കാനുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നത്.