യു.കെ.വാര്‍ത്തകള്‍

യുകെ പണപ്പെരുപ്പം താഴോട്ടു പോരുമെന്ന് പ്രവചനം; ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കുമോ?

യുകെയിലെ റെക്കോര്‍ഡ് പണപ്പെരുപ്പം താഴേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഈ പ്രവണത തുടരുകയാണ്. ഇപ്പോഴും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ലക്ഷ്യത്തിലേക്ക് എത്തിയിട്ടില്ലെങ്കിലും രാജ്യത്തെ കുടുംബങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ വലച്ച 11 ശതമാനത്തില്‍ നിന്നും ഏറെ ആശ്വാസത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു. ഫെബ്രുവരി മാസത്തില്‍ അല്‍പ്പം കൂടി ആശ്വാസത്തിലെത്തി.

പ്രതീക്ഷ തെറ്റിക്കാതിരുന്നാല്‍ ഔദ്യോഗിക കണക്കുകള്‍ പുറത്തുവരുമ്പോള്‍ യുകെ പണപ്പെരുപ്പം 3.5 ശതമാനത്തിലേക്ക് താഴുമെന്നാണ് കരുതുന്നത്. മുന്‍ മാസത്തെ 4 ശതമാനത്തില്‍ നിന്നുമാണ് ഈ ഇടിവ്. ഒരു വര്‍ഷത്തിലേറെയായി പ്രവചനക്കാരെ വട്ടം കറക്കിയ പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ ഏതാനും മാസങ്ങളിലായി വലിയ തോതില്‍ കുതിച്ച് കയറിയിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫെബ്രുവരിയില്‍ പുതിയ താഴ്ചയിലേക്ക് പണപ്പെരുപ്പ നിരക്ക് പതിക്കുമെന്ന പ്രതീക്ഷ.

ബ്ലൂംബര്‍ഗില്‍ നിന്നുള്ള സാമ്പത്തിക വിദഗ്ധരാണ് 3.5% പ്രവചിക്കുന്നത്. ഭക്ഷ്യ, ഉത്പന്ന പണപ്പെരുപ്പം തണുക്കുന്നത് നിരക്കിനെ താഴേക്ക് കൊണ്ടുവരാനും, എനര്‍ജി ബില്ലുകളില്‍ കൃത്യമായ ഇടിവിന് വഴിയൊരുക്കുകയും ചെയ്യും. ഇതോടെ ഏപ്രില്‍ മാസത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് കണക്കുകൂട്ടുന്ന 2% ലക്ഷ്യത്തിലേക്ക് നിരക്കുകള്‍ താഴും, ബ്ലൂംബര്‍ഗ് പറയുന്നു. അതേസമയം പണപ്പെരുപ്പം കുറയുന്നത് താല്‍ക്കാലിക പ്രതിഭാസമാകുമെന്ന മുന്നറിയിപ്പും ഇതോടൊപ്പം സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്നു.

പണപ്പെരുപ്പം കുറയുന്നതിന്റെ സ്വാധീനം പലിശ നിരക്കുകളിലും പ്രതിഫലിക്കും. സമ്പദ് വ്യവസ്ഥയെ വരിഞ്ഞുമുറുക്കിയ പണപ്പെരുപ്പത്തെ മെരുക്കാന്‍ പലിശ നിരക്കുകള്‍ വലിയ തോതില്‍ ഉയര്‍ത്തിയിരുന്നു. വ്യാഴാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്ത തീരുമാനം കൈക്കൊള്ളുമ്പോള്‍ നിരക്കുകള്‍ 16 വര്‍ഷത്തിനിടെ ഉയര്‍ന്ന നിലയായ 5.25 ശതമാനത്തില്‍ നിലനിര്‍ത്തുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. എന്നാല്‍ അടുത്ത തവണത്തെ അവലോകനത്തില്‍ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കാവുന്ന അവസ്ഥയിലെത്തുമെന്നാണ് പ്രതീക്ഷ.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions