യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് ജോലിക്ക് ഡെന്റിസ്റ്റുകള്‍ക്ക് 25% കൂടുതല്‍ പണം നല്‍കണമെന്ന് ബ്രിട്ടീഷ് ഡെന്റല്‍ അസോസിയേഷന്‍



എന്‍എച്ച്എസ് പ്രൊഫഷന്‍ ഉപേക്ഷിച്ച് ഡെന്റിസ്റ്റുകള്‍ സ്വകാര്യ മേഖലയിലേക്ക് ചേക്കേറുന്നത് തടയാന്‍ 25% കൂടുതല്‍ പണം നല്‍കണമെന്ന് ബ്രിട്ടീഷ് ഡെന്റല്‍ അസോസിയേഷന്‍. ഡെന്റല്‍ പ്രാക്ടീസുകള്‍ക്ക് 25% തുക വര്‍ദ്ധിപ്പിച്ച് നല്‍കിയാല്‍ ഡെന്റിസ്റ്റുകളെ എന്‍എച്ച്എസില്‍ പിടിച്ചുനിര്‍ത്താന്‍ സഹായിക്കുകയും, കൂടുതല്‍ രോഗികളെ കാണാനും കഴിയുമെന്നാണ് നേതാക്കളുടെ നിലപാട്.

ഇംഗ്ലണ്ടിലെ ആക്ടിവിറ്റി റേറ്റ് 28 പൗണ്ടില്‍ നിന്നും 35 പൗണ്ടിലേക്ക് വര്‍ദ്ധിപ്പിച്ചാല്‍ ഡെന്റിസ്റ്റുകള്‍ സ്വകാര്യ മേഖലയിലേക്ക് ഒഴുകുന്നത് താല്‍ക്കാലികമായി തടയാന്‍ സാധിക്കുമെന്നു ബ്രിട്ടീഷ് ഡെന്റല്‍ അസോസിയേഷന്‍ പറഞ്ഞു. ഫെബ്രുവരിയില്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച പദ്ധതികള്‍ പര്യാപ്തമല്ലെന്നും ബിഡിഎ മുന്നറിയിപ്പ് നല്‍കി. അതേസമയം പരിഷ്‌കാരങ്ങളെ ന്യായീകരിച്ച മന്ത്രിമാര്‍ ഡെന്റല്‍ കോണ്‍ട്രാക്ടിന്റെ വിശാലമായ പരിഷ്‌കാരമാണ് ഉദ്ദേശിക്കുന്നതെന്ന് വിശദീകരിച്ചു.

പുതിയ രോഗികളെ പരിശോധിക്കുന്നതിന് പ്രീമിയം റേറ്റ് നല്‍കാനും, കനത്ത ക്ഷാമം നേരിടുന്ന മേഖലകളില്‍ ജോലി ചെയ്യാന്‍ തയ്യാറാകുന്ന ഡെന്റിസ്റ്റുകള്‍ക്ക് 20,000 പൗണ്ട് ഗോള്‍ഡന്‍ ഹല്ലോ എന്ന നിലയില്‍ നല്‍കാനുമാണ് ഗവണ്‍മെന്റ് പദ്ധതി. 2022-ല്‍ ബിബിസി നല്‍കിയ അന്വേഷണത്തിലാണ് യുകെയിലെ 10 എന്‍എച്ച്എസ് ഡെന്റല്‍ പ്രാക്ടീസുകളില്‍ 9 ഇടത്തും പുതിയ മുതിര്‍ന്ന രോഗികളെ ചികിത്സയ്ക്കായി സ്വീകരിക്കുന്നില്ലെന്ന് കണ്ടെത്തിയത്.

എന്‍എച്ച്എസ് അപ്പോയിന്റ്‌മെന്റുകളുടെ ലഭ്യത കുറഞ്ഞതോടെ ആളുകള്‍ നൂറുകണക്കിന് മൈല്‍ സഞ്ചരിച്ച് ചികിത്സ കണ്ടെത്താന്‍ നിര്‍ബന്ധിതരാകുന്നുണ്ട്. ഇതിന് പുറമെ സ്വന്തം നിലയില്‍ പല്ല് പറിക്കാനും, മറ്റ് ചികിത്സകള്‍ നടത്താനും ആളുകള്‍ നിര്‍ബന്ധിതരായി.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions