യു.കെ.വാര്‍ത്തകള്‍

ശമ്പള തര്‍ക്കത്തില്‍ പിന്‍മാറാതെ ബിഎംഎ; 98% ഡോക്ടര്‍മാരുടെ പിന്തുണയോടെ സെപ്റ്റംബര്‍ വരെ സമരത്തിന്

ശമ്പള തര്‍ക്കത്തില്‍ തൃപ്‍തികരമായ ഓഫര്‍ ലഭിക്കുന്നത് വരെ സമരം അവസാനിപ്പിക്കാനില്ലെന്ന് വ്യക്തമാക്കി ജൂനിയര്‍ ഡോക്ടര്‍മാര്‍. എന്‍എച്ച്എസില്‍ സമരങ്ങള്‍ തുടരാനായി സെപ്റ്റംബര്‍ പകുതി വരെ നീളുന്ന സമര അനുമതിയാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ വോട്ടിംഗിലൂടെ നേടിയെടുത്തത്.

കഴിഞ്ഞ മാര്‍ച്ച് മുതല്‍ 41 ദിവസമായി സമരത്തിലാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍. ഇത് തുടരാനാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ അംഗങ്ങള്‍ അനുമതി നല്‍കിയത്. 98% പിന്തുണയോടെയാണ് ആറ് മാസത്തേക്ക് കൂടി സമരതീയതി നീട്ടിയത്. 35% ശമ്പളവര്‍ദ്ധന വേണമെന്ന് ആവശ്യപ്പെട്ടാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്.

പുതിയ നിയമപരമായ അനുമതിയോടെ ബിഎംഎ ഡോക്ടര്‍മാര്‍ക്ക് രണ്ടാഴ്ചത്തെ നോട്ടീസില്‍ ഹെല്‍ത്ത് ട്രസ്റ്റിലും, ജിപി സര്‍ജറികളിലും സമരം നടത്താന്‍ കഴിയും. തങ്ങള്‍ക്ക് സംതൃപ്തമായ ഒരു പുതിയ ഓഫര്‍ വേണമെന്ന് ഫലം പ്രഖ്യാപിക്കവെ ഹെല്‍ത്ത് സെക്രട്ടറി വിക്ടോറിയ ആറ്റ്കിന്‍സിനോട് നേതാക്കള്‍ ആവശ്യപ്പെട്ടു.

മന്ത്രിമാരും, സിവില്‍ സര്‍വന്റുമാരും പല കുറി നടത്തിയ ചര്‍ച്ചകളിലും ബിഎംഎയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന തീരുമാനത്തിലേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല. ജൂനിയര്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്ന തോതില്‍ പണം നല്‍കാന്‍ ഗവണ്‍മെന്റും തയ്യാറായിട്ടില്ല. തുടര്‍ച്ചയായി മൂന്നാം തവണയാണ് 100% അടുത്ത് ജൂനിയര്‍ ഡോക്ടര്‍മാരും സമരത്തെ പിന്തുണയ്ക്കുന്നത്.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions