സിനിമ

നടി അഞ്ജലിയുടെ വിവാഹം ഉടന്‍; വരന്‍ പ്രമുഖ നിര്‍മ്മാതാവ്

തെന്നിന്ത്യന്‍ താരം അഞ്ജലിയുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ആന്ധ്രയിലെ ഒരു പ്രമുഖ നിര്‍മ്മാതാവിനെയാണ് അഞ്ജലി വിവാഹം ചെയ്യാന്‍ പോകുന്നത് എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നിര്‍മ്മാതാവിന്റെ വിവാഹമോചനത്തിന് പിന്നാലെയാകും അഞ്ജലി ഇയാളെ വിവാഹം ചെയ്യുക എന്ന റിപ്പോര്‍ട്ടുകളാണ് ദേശീയ മാധ്യമങ്ങളില്‍ അടക്കം എത്തുന്നത്.

എന്നാല്‍ ഏത് നിര്‍മ്മാതാവിനെയാണ് നടി വിവാഹം ചെയ്യുന്നത് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. അതേസമയം, അഞ്ജലിയുടെ പേരില്‍ നേരത്തെ നിരവധി ഗോസിപ്പുകള്‍ എത്തിയിരുന്നു. മാത്രമല്ല അഞ്ജലി ഏതാനും മാസങ്ങള്‍ക്കുമുമ്പ്, ഒരു വ്യവസായിയെ രഹസ്യമായി വിവാഹം കഴിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ഈ വാര്‍ത്തകളില്‍ സത്യമില്ലെന്ന് വ്യക്തമാക്കി നടി രംഗത്തെത്തിയിരുന്നു. നടന്‍ ജയ്‌യും അഞ്ജലിയും ലിവിംഗ് ടുഗദറില്‍ ആയിരുന്നുവെന്ന വാര്‍ത്തകളും എത്തിയിരുന്നു. എങ്കേയും എപ്പോതും, ബലൂണ്‍ എന്നീ ചിത്രങ്ങളില്‍ ജോഡിയായി എത്തിയ ശേഷം ഇരുവരും വിവാഹിതരാകുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

മുമ്പ് ഒരു അഭിമുഖത്തില്‍ കരിയറിനെ തകര്‍ക്കുന്ന റിലേഷന്‍ഷിപ്പിന് പ്രാധാന്യം കൊടുന്നതിനേക്കാള്‍ നല്ലത് കരിയര്‍ മാത്രം നോക്കുന്നതാണ് എന്നായിരുന്നു അഞ്ജലി പറഞ്ഞത്. സിനിമയിലും ടെലിവിഷന്‍ ഷോകളിലും വെബ് സീരിസിലും അഞ്ജലി എത്താറുണ്ട്.

  • നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' വരുന്നു; റിലീസ് തീയതി പുറത്ത്
  • നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ണി മുകുന്ദനെ പാലക്കാട് പരിഗണിച്ച് ബിജെപി
  • യുകെയില്‍ വിജയിയുടെ 'ജനനായകന്‍'ന് സെന്‍സര്‍ അനുമതി; ഇന്ത്യയിലെ റിലീസ് അനിശ്ചിതത്തിലും
  • അതിഥിവേഷത്തില്‍ അഭിനയിക്കാന്‍ 30 കോടി; ചിരഞ്ജീവി ചിത്രത്തില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറി
  • 'ദൃശ്യം 3' വിഷു റിലീസായി തിയേറ്ററുകളിലെത്തും
  • കല്യാണി പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക്
  • മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു
  • സിന്ധുവുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് മനു വര്‍മ
  • ക്ഷേത്ര ദര്‍ശനം നടത്തി ബോളിവുഡ് താരം; ഗുരുതര പാപമെന്ന് ജമാ അത്തെ പ്രസിഡന്റ്
  • തട്ടിപ്പ് കേസ്; ജയസൂര്യയ്ക്ക് വീണ്ടും ഇ ഡി സമന്‍സ്, ജനുവരി ഏഴിന് ഹാജരാകണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions