യു.കെ.വാര്‍ത്തകള്‍

കെന്റില്‍ കൗമാരക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച സംഭവം: 12 വയസുകാരന്‍ അറസ്റ്റില്‍

ലണ്ടന്‍: കെന്റില്‍ കൗമാരക്കാരിയായ പെണ്‍കുട്ടിയെ കത്തിക്ക് കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ 12 വയസുള്ള ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു. വെളളിയാഴ്ച ഉച്ചകഴിഞ്ഞ് 3.55 ന് സിറ്റിങ്ബണിലെ അഡ്‌ലെയ്ഡ് ഡ്രൈവിലുള്ള പെണ്‍കുട്ടിക്ക് കുത്തേറ്റതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥരെയും പാരാമെഡിക്കല്‍ സംഘത്തെയും വിളിച്ചുവരുത്തിയതെന്ന് കെന്റ് പൊലീസ് അറിയിച്ചു. മുറിവേറ്റ പെണ്‍കുട്ടിയെ ലണ്ടനിലെ ആശുപത്രിയില്‍ എത്തിച്ചു.

പെണ്‍കുട്ടിയുടെ പരുക്ക് ഗുരുതരമല്ലെന്നും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും പൊലീസ് പറഞ്ഞു. ഗുരുതരമായ ദേഹോപദ്രവം ഏല്‍പ്പിക്കുക എന്ന ഉദ്ദേശത്തോടെ പെണ്‍കുട്ടിയെ മുറിവേല്‍പ്പിച്ച കൗമാരക്കാരന്‍ കസ്റ്റഡിയിലാണ്. സംഭവസ്ഥലത്ത് നിന്നുള്ള എന്തെങ്കിലും വിവരമോ സിസിടിവി ദൃശ്യമോ ലഭിച്ചവര്‍ പൊലീസ് അധികൃതരുമായി ബന്ധപ്പെടണമെന്ന് കെന്റ് പൊലീസ് അഭ്യര്‍ഥിച്ചു.

യുകെയില്‍ സമീപകാലത്തു കൗമാരക്കാരുടെ ആക്രമണങ്ങള്‍ ആശങ്കപ്പെടുത്തുംവിധം വര്‍ധിച്ചിരിക്കുകയാണ്.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions