നാട്ടുവാര്‍ത്തകള്‍

യുകെ മലയാളിയുടെ മാതാവിനെ കഴുത്തറുത്തു കൊന്നു ആഭരണം കവര്‍ന്നു

കോതമംഗലം: മാഞ്ചസ്റ്ററില്‍ താമസിക്കുന്ന സിബിയുടെ ഭാര്യ സിജയുടെ മാതാവിനെ നാട്ടില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോതമംഗലം ചെങ്ങമനാട്ട് ഏലിയാസിന്റെ ഭാര്യ സാറാമ്മ(72)യാണ് വീട്ടില്‍ ദാരുണമായി കൊല്ലപ്പെട്ടത്. മോഷണത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മൂന്ന് പേർ പോലീസ് കസ്റ്റഡിയിലായി. അയല്‍വാസികളായ മൂന്ന് അതിഥി തൊഴിലാളികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30-നും 3.30-നും ഇടയിലാണ് കൃത്യം നടന്നത് എന്നാണ് കരുതുന്നത്. സംഭവസമയം സാറാമ്മ വീട്ടില്‍ തനിച്ചായിരുന്നു. ജോലി കഴിഞ്ഞ് മൂന്നരയോടെ വീട്ടില്‍ തിരിച്ചെത്തിയ മരുമകളാണ് സാറാമ്മയെ വീടിനകത്ത് ചോരയില്‍ കുളിച്ച നിലയില്‍ ആദ്യം കണ്ടത്. കഴുത്തു മൂര്‍ച്ചയേറിയ ആയുധം വെട്ടേറ്റു മുറിഞ്ഞ നിലയിലാണ്. മാലയും നാല് വളയുമടക്കം ആറു പവന്റെ ആഭരണം നഷ്ടപ്പെട്ടിട്ടുണ്ട്.

വീടിനകത്തെ ഹാളിലാണ് മൃതദേഹം കിടന്നിരുന്നത്. തെളിവ് നശിപ്പിക്കാന്‍ മൃതദേഹത്തിനു ചുറ്റും മഞ്ഞള്‍പ്പൊടി വിതറിയിട്ടുണ്ട്. സാറാമ്മയുടെ വലതുകൈയില്‍ ചോറിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ സാറാമ്മ ഉച്ചഭക്ഷണം കഴിക്കുമ്പഴാണ് അക്രമി എത്തിയതെന്ന് കരുതുന്നു. ഹാളില്‍ മല്‍പ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ട്. കൊലപാതകത്തിനുശേഷം പിന്‍വാതിലിലൂടെയാണ് അക്രമി രക്ഷപ്പെട്ടിരിക്കുന്നത്. അവിടെയും മഞ്ഞള്‍പ്പൊടി വിതറിയിട്ടുണ്ട്.

റബര്‍ തോട്ടത്തിന് നടുവിലെ വീട്ടില്‍ സാറാമ്മയും മകനും ഭാര്യയുമാണ് കഴിഞ്ഞിരുന്നത്. മകന്‍ എല്‍ദോസും ഭാര്യ സില്‍ജുവും രാവിലെ വീട്ടില്‍ നിന്ന് പോയശേഷം സാറാമ്മ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ഇത് മനസിലാക്കിയാണ് അക്രമിയുടെ വരവ്. എല്‍ദോസ് ചേലാട് പള്ളിക്കു കീഴിലെ ബേസ് അനിയാ പബ്ലിക് സ്‌കൂളിലെ ചെയര്‍മാനാണ്. സില്‍ജു ഈ സ്‌കൂളിലെ അധ്യാപികയുമാണ്. സ്‌കൂള്‍ കഴിഞ്ഞതിനു ശേഷം സില്‍ജു വീട്ടിലെത്തിയപ്പോഴാണ് ദാരുണ സംഭവം അറിയുന്നത്.

മക്കള്‍: സിജി, സിജോ, സീന, എല്‍ദോസ്.
മരുമക്കള്‍: യോനാച്ചന്‍ കുന്നയ്ക്കാല്‍, സിബി (യുകെ), ജിജി (ഡല്‍ഹി), സില്‍ജു(വയനാട്).

  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  • ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions