യു.കെ.വാര്‍ത്തകള്‍

കുട്ടികളുടെ ആശുപത്രിയില്‍ ചിത്രീകരിച്ച സെക്‌സ് വീഡിയോ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ പ്രചരിക്കുന്നു

കുട്ടികളുടെ എന്‍എച്ച്എസ് ആശുപത്രിയില്‍ വെച്ച് ലൈംഗികതയില്‍ ഏര്‍പ്പെടുന്ന വീഡിയോ ചിത്രീകരിച്ച ജൂനിയര്‍ ഡോക്ടര്‍ക്കും, മറ്റൊരു സ്റ്റാഫ് അംഗത്തിനും എതിരെ അന്വേഷണം. സ്‌കോട്ടിഷ് ഹെല്‍ത്ത് ബോര്‍ഡാണ് രണ്ട് ജീവനക്കാര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.

ഗ്ലാസ്‌ഗോയിലെ റോയല്‍ ഹോസ്പിറ്റല്‍ ഫോര്‍ ചില്‍ഡ്രണിലെ വസ്ത്രം മാറുന്ന മുറികളിലാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്നാണ് ആരോപണം. വീഡിയോ അഡല്‍റ്റ് വെബ്‌സൈറ്റായ ഒണ്‍ലിഫാന്‍സില്‍ അപ്‌ലോഡ് ചെയ്തതോടെ വൈറലായപ്പോഴാണ് എന്‍എച്ച്എസ് മേധാവികളുടെ ശ്രദ്ധയില്‍ പെട്ടത്.

ആശങ്കപ്പെടുത്തുന്ന ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി എന്‍എച്ച്എസ് ഗ്രേറ്റര്‍ ഗ്ലാസ്‌ഗോ & ക്ലൈഡ് പറഞ്ഞു. എന്നാല്‍ ഇതുവരെയുള്ള അന്വേഷണത്തില്‍ മോശം പെരുമാറ്റം സംബന്ധിച്ചും, തങ്ങളുടെ പരിസരത്ത് അച്ചടക്കലംഘനം നടന്നതായും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഹെല്‍ത്ത് ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട പുരുഷന്‍ നോണ്‍-ക്ലിനിക്കല് റോളില്‍ ആശുപത്രിയില്‍ സേവനം നല്‍കുന്നുണ്ട്. ഇയാള്‍ അഡല്‍റ്റ് കണ്ടന്‍ ക്രിയേറ്ററുമാണ്. ഈ വ്യക്തിയുടെ ഒണ്‍ലിഫാന്‍സ് അക്കൗണ്ടിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തതെന്ന് സ്‌കോട്ടിഷ് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റോയല്‍ ഹോസ്പിറ്റല്‍ ഫോര്‍ ചില്‍ഡ്രന്‍ ക്യൂന്‍ എലിസബത്ത് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ക്യാംപസിന്റെ ഭാഗമാണ്.

ആരോപണങ്ങളില്‍ അടിയന്തര അന്വേഷണം പ്രഖ്യാപിച്ചതായി എന്‍എച്ച്എസ്ജിജിസി വ്യക്തമാക്കി. ആശുപത്രി പരിസരത്ത് ഒരു ജൂനിയര്‍ ഡോക്ടര്‍ ഉള്‍പ്പെടെ ഈ വീഡിയോ ചിത്രീകരണത്തില്‍ പെട്ടത് അധികൃതരെ ആശങ്കയിലാക്കുന്നുണ്ട്. പ്രത്യേകിച്ച് കുട്ടികളുടെ ആശുപത്രിയാണെന്നതും ആശങ്കയുടെ ആഴം കൂട്ടുന്നു.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions