നാട്ടുവാര്‍ത്തകള്‍

കേന്ദ്ര ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌: യു.ഡി.എഫിന്‌ 19, താമരവിരിയും; എല്‍ഡിഎഫിന് വട്ടപ്പൂജ്യം!

തിരുവനന്തപുരം : കേരളത്തില്‍ കഴിഞ്ഞ തവണത്തെപ്പോലെ 20ല്‍ 19 സീറ്റും യു.ഡി.എഫ്‌ നേടുമെന്നു കേന്ദ്ര ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌. ഒരു സീറ്റില്‍ ബി.ജെ.പി. ജയിക്കുമെന്നും പറയുന്നു. സി.പി.എമ്മിന്‌ ഏക സിറ്റിങ്‌ സീറ്റായ ആലപ്പുഴ നഷ്‌ടമാകുമെന്നും കേന്ദ്ര ഇന്റലിജന്‍സ്‌ വ്യക്‌തമാക്കുന്നു.

ബി.ജെ.പിക്ക്‌ ഒരു സീറ്റ്‌ കിട്ടുമെന്നതും സി.പി.എമ്മിനു വലിയ തിരിച്ചടി ഉണ്ടാകുമെന്നതുമാണ്‌ ഈ ഘട്ടത്തിലെ പ്രവചനം. തിരുവനന്തപുരം ജില്ലയിലെ രണ്ടു മണ്‌ഡലങ്ങളില്‍ കേന്ദ്രമന്ത്രിമാര്‍ മത്സരിക്കുന്നുണ്ട്‌. ഇതില്‍ ഒരു മണ്‌ഡലത്തില്‍ ബി.ജെ.പി. വിജയം നേടാനുള്ള സാധ്യതയാണ്‌ റിപ്പോര്‍ട്ടിലുള്ളത്‌. പ്രചാരണത്തില്‍ തിരുവനന്തപുരത്ത്‌ എന്‍.ഡി.എയുടെ രാജീവ്‌ ചന്ദ്രശേഖറിനു യു.ഡി.എഫ്‌. സ്‌ഥാനാര്‍ത്ഥി ശശി തരൂരിനേക്കാള്‍ ചലനമുണ്ടാക്കാന്‍ കഴിഞ്ഞുവെന്നും മികച്ച പ്രതിച്‌ഛായ അദ്ദേഹത്തിനുണ്ടെന്നും കേന്ദ്ര ഏജന്‍സി വിലയിരുത്തുന്നു. ആറ്റിങ്ങലില്‍ വി. മുരളീധരന്‍ മുന്നിലാെണന്നും കേന്ദ്ര ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ പറയുന്നു.

രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുമ്പോള്‍ എല്ലാ തലത്തിലും അതിന്റെ ഗുണം യു.ഡി.എഫിനു കിട്ടുമെന്ന വസ്‌തുത ചര്‍ച്ചയാക്കുന്നതാണ്‌ കേന്ദ്ര ഇന്റലിജന്‍സിന്റെ നിഗമനങ്ങള്‍. തെരഞ്ഞെടുപ്പിലെ ആദ്യഘട്ട പ്രവര്‍ത്തനവും പ്രചാരണവും വിലയിരുത്തിയാണ്‌ റിപ്പോര്‍ട്ട്‌ തയാറാക്കിയിരിക്കുന്നത്‌. പുറത്തുവന്ന പല സര്‍വേകളും കേരളത്തില്‍ യു.ഡി.എഫിനു മുന്‍തൂക്കം നല്‍കുന്നുണ്ട്‌. 19 സീറ്റും നേടുമെന്ന്‌ ആരും പറഞ്ഞിട്ടില്ല. ഇവിടെയാണ്‌ കേന്ദ്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട്‌ ശ്രദ്ധേയമാകുന്നത്‌.

കേന്ദ്ര ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിലെ മറ്റു പ്രധാന വിവരങ്ങള്‍:
തൃശൂരില്‍ ബി.ജെ.പിക്കു കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുന്നില്ല. ബി.ജെ.പിയിലെ പ്രശ്‌നങ്ങള്‍ സുരേഷ്‌ ഗോപിയുടെ സാധ്യതകളെ പ്രതികൂലമായി ബാധിച്ചു. ബി.ജെ.പിക്കു രണ്ടു മാസം മുമ്പുണ്ടായിരുന്ന അനുകൂല തരംഗം നഷ്‌ടമായി. വി.എസ്‌. സുനില്‍കുമാര്‍ എല്‍.ഡി.എഫിന്റെയും കെ. മുരളീധരന്‍ യു.ഡി.എഫിന്റെയും സ്‌ഥാനാര്‍ഥികളായതാണ്‌ ഇതിനു കാരണം.

പത്തനംതിട്ടയില്‍ അനില്‍ ആന്റണി കഴിഞ്ഞ തവണ എന്‍.ഡി.എ. നേടിയതിനേക്കാള്‍ കൂടുതല്‍ വോട്ട്‌ നേടും.
ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രന്റെ സ്‌ഥാനാര്‍ഥിത്വം സി.പി.എമ്മിനു തിരിച്ചടിയാകും. സി.പി.എമ്മിനു കഴിഞ്ഞ തവണ കിട്ടിയ ഹിന്ദു പരമ്പരാഗത വോട്ടുകള്‍ പലതും ശോഭയ്‌ക്കു പോകും. കെ.സി. വേണുഗോപാലിന്റെ സ്‌ഥാനാര്‍ഥിത്വമാണു കോണ്‍ഗ്രസിന്‌ ആലപ്പുഴയില്‍ നേട്ടമാകുന്നത്‌. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ആലപ്പുഴയിലും തൃശൂരിലും ആറ്റിങ്ങലിലും കാസര്‍ഗോട്ടും പാലക്കാട്ടും അതിശക്‌തമായ ത്രികോണ മത്സരം നടക്കും.

വടകരയിലും കോഴിക്കോട്ടും ബി.ജെ.പിക്ക്‌ വോട്ട്‌ ഉയര്‍ച്ചയുണ്ടാകും. ചില മണ്ഡലങ്ങളിലെ ശക്തമായ മത്സരങ്ങളുടെ ഫലം വരും ദിവസങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ മികവിനെ ആശ്രയിച്ചിരിക്കുമെന്നുറപ്പ്. കേരളത്തില്‍ ഒരു ഇടതുമുന്നണി വിരുദ്ധ തരംഗം ഉണ്ടെന്ന ശക്തമായ സൂചനയാണ് റിപ്പോര്‍ട്ട്‌ മുന്നോട്ടുവയ്ക്കുന്നത്.

  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  • ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions