യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലെ ജനസംഖ്യയില്‍ 7.5 ശതമാനത്തിന്റെ വര്‍ധന; 10 വര്‍ഷത്തിനിടെ കൂടിയത് 40 ലക്ഷം



ഇംഗ്ലണ്ടിലെ ജനസംഖ്യയില്‍ 7.5 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായതായി കണക്കുകള്‍.ജനസംഖ്യയില്‍ ഉണ്ടായ വലിയ വര്‍ധനവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് കുടിയേറ്റം തന്നെയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇംഗ്ലണ്ടിലെ ജനസംഖ്യ 40 ലക്ഷത്തോളം വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. 2022 പകുതിയോടെ ഇംഗ്ലണ്ടിലെ ജനസംഖ്യ 67.6 ദശലക്ഷമായിരുന്നു. 2011 ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ 4.3 ദശലക്ഷം അധികമാണിത്.

ഇംഗ്ലണ്ടിന് ശേഷം ഏറ്റവുമധികം ജനസംഖ്യ വര്‍ധനവ് ഉണ്ടായിരിക്കുന്നത് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലാണ്. ഇതേ കാലയളവില്‍ 96,225 പേരാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ ജനസംഖ്യയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്. 5.3 ശതമാനത്തിന്റെ വര്‍ധന. 1,47,000 പേരുടെ (2.8 ശതമാനം) വര്‍ധനവ് ഉണ്ടായ സ്‌കോട്ട്‌ലാന്‍ഡ് ആണ് അതിനു പിന്നില്‍ .

വെയില്‍സില്‍ 67,882 ത്തോളം ( 2.2 ശതമാനം) വര്‍ധനവാണുള്ളത്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആണ് യു കെയിലെ ജനസംഖ്യയുടെ ഏറ്റവും പുതിയ കണക്കുകള്‍ പുറത്തു വിട്ടത് .

വന്‍ തോതിലുള്ള കുടിയേറ്റം ജനങ്ങളുടെ ജീവിത നിലവാരവും മെച്ചപ്പെട്ട താമസ സൗകര്യം ഒരുക്കുന്നതിനും തിരിച്ചടിയാണ്. ഇതാണ് കുടിയേറ്റ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നില്‍ .

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions