കഴിഞ്ഞ ദിവസം ഫിലഡല്‍ഫിയയില്‍ നിര്യാതനായ സോജി സ്കറിയായുടെ (42) പൊതു ദര്‍ശനവും സംസ്ക്കാര ചടങ്ങുകളും മാര്‍ച്ച് 28 ന് വ്യാഴാഴ്ച രാവിലെ 9 :15 മുതല്‍ ഒരു മണി വരെയുള്ള സമയങ്ങളില്‍ ഫിലഡല്‍ഫിയ അസ്സന്‍ഷന്‍ മാര്‍ത്തോമാ പള്ളിയില്‍ വച്ച് നടത്തപ്പെടും. (Ascension Mar Thoma Church, 10197 Northeast Avenue, Philadelphia, PA 19116) തുടര്‍ന്ന് 1 :25 ന് ഇടവക വികാരി റവ. ബിബി മാത്യു ചാക്കോയുടെ നേതൃത്വത്തില്‍ ലോണ്‍വ്യൂ സെമിത്തേരിയില്‍ സംസ്കാരവും നടക്കും. (Lawnview Cemetery, 500 Huntingdon Pike, Rockledge, PA 19046)
കോന്നി കക്കുന്നത്ത് സ്കറിയ ജോര്‍ജിന്റെയും ശോശാമ്മ സ്കറിയയുടെയും മകനായി 1982 മെയ് 18 ന് ജനിച്ച സോജി, 2001-ല്‍ കുടുംബത്തോടൊപ്പം അമേരിക്കയിലെത്തി. ഫിലഡല്‍ഫിയ സിറ്റിയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫ്ലീറ്റ് സര്‍വീസില്‍ മെക്കാനിക്കായി ജോലിചെയ്തു വരികയായിരുന്നു. കരുവാറ്റ മുറിപ്പാലയില്‍ ലാന്‍സിയാണ് ഭാര്യ. നിയാ (അമ്മുക്കുട്ടി) ആണ് ഏക മകള്‍. ശോഭ & സുബിന്‍ ഏബ്രഹാം, സിജി & ഷാന്റോ മാത്യു (സഹോദരങ്ങള്‍)
Live Telecast: https://aerodigitalstudio.com/live or https://www.youtube.com/c/TheAerodigitalstudio/live