ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഈ മാസത്തെ സത്സംഗം മീനഭരണി മഹോത്സവം 30ന് (ശനിയാഴ്ച) ക്രോയിഡോണിലെ വെസ്റ്റ് തോണ്‍ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് വൈകിട്ട് ആറു മണി മുതല്‍ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു.
പതിവ് സത്സംഗവേദിയായ തോണ്‍ടണ്‍ഹീത് കമ്മ്യൂണിറ്റി സെന്ററില്‍ വൈകിട്ട് ആറു മണിയോട് കൂടി ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. നാമജപം, ശ്രീ മുരളി അയ്യരുടെ നേതൃത്വത്തില്‍ സര്‍വ്വൈശ്വര്യ പൂജ, ദീപാരാധന, അന്നദാനം എന്നിവയാണ് ഈ മാസത്തെ സത്സംഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നവ. സര്‍വ്വൈശ്വര്യ പൂജയ്ക്ക് പങ്കെടുക്കുവാന്‍ താല്‍പര്യപ്പെടുന്നവര്‍ പൂജയ്ക്കാവശ്യമായ നിലവിളക്ക് കരുത്തേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.
ശ്രീ ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷിയാകുവാന്‍ എല്ലാ ഭക്തജനങ്ങളേയും ലണ്ടന്‍ ഹിന്ദു ഐക്യവേദി സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523 and Geetha Hari: 07789776536