യു.കെ.വാര്‍ത്തകള്‍

ഏപ്രിലില്‍ ഫോണ്‍, ബ്രോഡ്ബാന്‍ഡ്, വാട്ടര്‍ ബില്ലുകള്‍ കനക്കും

ഏപ്രില്‍ മുതല്‍ ജനജീവിതത്തെ ദുരിതത്തിലാക്കാന്‍ അവശ്യ സേവനങ്ങളുടെ നിരക്ക് വര്‍ധന. ഇന്‍ഷുറന്‍സ് കുറച്ചതും ഊര്‍ജ്ജ ബില്ലിലെ കുറവും നേരിയ ആശ്വാസമാകുമ്പോള്‍ ഏപ്രില്‍ മുതല്‍ ഫോണ്‍, ബ്രോഡ്ബാന്‍ഡ് വാട്ടര്‍ ബില്ലുകളിലെ വര്‍ധന തിരിച്ചടിയാകും.

ഫോണ്‍ബ്രാഡ്ബാന്‍ഡ് ബില്ലുകളില്‍ ഏപ്രില്‍ മുതല്‍ 8.8 ശതമാനം വിലകയറ്റമാണ് ഉണ്ടാകുക. വാട്ടര്‍ ബില്ലുകളിലും വന്‍വര്‍ദ്ധന ഉണ്ടാകും. വാട്ടര്‍ ബില്ലില്‍ നടപ്പാക്കുന്ന ആറു ശതമാനം വര്‍ധനവ് കുടുംബ ബജറ്റിന് തിരിച്ചടിയാകും. കൗണ്‍സില്‍ നികുതികളും ഏപ്രിലോടെ ഉയരും. ബര്‍മ്മിങ്ഹാമില്‍ 21 ശതമാനം വരെയാണ് കൗണ്‍സില്‍ ടാക്‌സ് ഉയരുന്നത്.

ടിവി ലൈസന്‍സ് 6.6 ശതമാനം ഉയര്‍ന്ന് 161.50 പൗണ്ടായി. 2017 ഏപ്രില്‍ 1ന് ശേഷം രജിസ്റ്റര്‍ ചെയ്ത കാറിന്റെ വാര്‍ഷിക ഫ്‌ളാറ്റ് നിരക്ക് 10 പൗണ്ടായി വര്‍ദ്ധിക്കുന്നതോടെ വാഹന നികുതിയും ഉയരും. പെന്‍ഷന്‍ ചാര്‍ജുകളിലും നാലു ശതമാനം വര്‍ദ്ധനവുണ്ട്.

ഊര്‍ജ ബില്ലിലെ കുറവ് ആശ്വാസമാണ്. 1690 ആയിട്ടാണ് വാര്‍ഷിക ഊര്‍ജബില്‍ കുറയുന്നത്. പണപ്പെരുപ്പവും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും സര്‍ക്കാരിന് വലിയ വെല്ലുവിളി തീര്‍ത്തിരിക്കുകയാണ്.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions