യു.കെ.വാര്‍ത്തകള്‍

ബലാത്സംഗ കേസില്‍ പ്രതിയായ ഡിയുപി നേതാവ് ജെഫ്രി ഡൊണാള്‍ഡ്‌സണ്‍ രാജിവച്ചു

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സര്‍ ജെഫ്രി ഡൊണാള്‍ഡ്‌സണ്‍ രാജിവച്ചു. ബലാത്സംഗ കേസില്‍ പ്രതി ചേര്‍ക്കുകയും മറ്റു ചില ലൈംഗീക അതിക്രമ കേസുകളില്‍ ആരോപണ വിധേയനാകുകയും ചെയ്ത സാഹചര്യത്തിലാണ് ഡൊണാള്‍ഡ്‌സണിന്റെ രാജി.

ഇതിനു കൂട്ടുനിന്ന മറ്റൊരു സ്ത്രീയേയും പൊലീസ് പ്രതി ചേര്‍ത്തു. വ്യാഴാഴ്ച രാവിലെ ഇരുവരേയും അറസ്റ്റ് ചെയ്ത പൊലീസ് ചോദ്യം ചെയ്യലിന് ശേഷമാണ് ഇരുവരേയും പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്.

കേസിനെ ശക്തമായി നേരിടുമെന്നാണ് അറസ്റ്റിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം . നിലവില്‍ ജാമ്യത്തിലുള്ള ഇരുവരും അടുത്ത മാസം വീണ്ടും കോടതിയില്‍ ഹാജരാകണം.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions