കണ്ണൂര്‍: അയര്‍ലന്‍ഡ് മലയാളിയായ ടിന്റുവിന്റെ ഭര്‍ത്താവും മുന്‍ ബാസ്‌കറ്റ്ബോള്‍ താരവുമായ ചന്ദനക്കാംപാറ വെട്ടത്ത് വീട്ടില്‍ ബൊബിറ്റ് മാത്യുവിനെ (42) മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനായ ബൊബിറ്റ് തനിച്ചായിരുന്നു താമസം. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബിഎസ്എന്‍എല്‍ ഭവനിലെ സ്‌പോര്‍ട്‌സ് അസിസ്റ്റായിരുന്നു.
ഇന്ത്യന്‍ ജൂനിയര്‍ ടീമിലും സംസ്ഥാന ടീമിലും അംഗമായിരുന്നു. വിവിധ ടൂര്‍ണമെന്റുകളില്‍ മികച്ച കളിക്കാരനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. മാത്യുവിന്റെയും മേരിയുടെയും മകനാണ്. ഭാര്യ: ടിന്റു (അയര്‍ലന്‍ഡ്). മകന്‍: എയ്ഞ്ചലോ. സഹോദരങ്ങള്‍: ബോണി മാത്യു, ഹിമ മരിയ മാത്യു. സംസ്‌കാരം പിന്നീട്.