യു.കെ.വാര്‍ത്തകള്‍

ടാപ്പ് വെള്ളത്തില്‍ വരെ ജീവിക്കാവുന്ന അമീബ നീഗ്ലേരിയ ഫൗലേരി ആശങ്കയാകുന്നു


നദികളിലും കുളങ്ങളിലും മാത്രമല്ല ടാപ്പ് വെള്ളത്തില്‍ വരെ ജീവിക്കാന്‍ കഴിയുന്ന മാരക അമീബ നീഗ്ലേരിയ ഫൗലേരി ആശങ്കയാകുന്നു. മസ്തിഷ്‌കം കാര്‍ന്നുതിന്നുന്ന നീഗ്ലേരിയ ഫൗലേരി എന്ന അമീബ ശരീരത്തില്‍ പ്രവേശിച്ചാല്‍ 99 ശതമാനനവും മരണം ഉറപ്പാണ്. മൂക്കിലൂടെയാണ് സാധാരണ ഇവ ശരീരത്തില്‍ പ്രവേശിക്കുക.

തലവേദന ,പനി ,ഛര്‍ദ്ദി എന്നീ ലക്ഷണത്തോടെയാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ തുടക്കമാകുന്നത്. കഴുത്തില്‍ വേദന, ആശയക്കുഴപ്പം, ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടല്‍ എന്നിവയൊക്കെ ദൃശ്യമാകും. നീഗ്ലേരിയയിലും മറ്റ് അമീബിയകളിലും വര്‍ഷങ്ങളുടെ ഗവേഷണം നടത്തി പരിചയമുള്ള മൈക്രോബയോളജിസ്റ്റായ പ്രൊഫസര്‍ നവീദ് ഖാന്‍ പറയുന്നത്. ഈ അമീബ ബാധിച്ചാല്‍ മരണ സാധ്യത വളരെ വലുതാണ്.

ഇപ്പോള്‍, എഡിന്‍ബര്‍ഗിലെ ഒരു ലാബില്‍ ഗവേഷണം നടത്തുന്ന ഖാന്‍, നേരത്തെ ലണ്ടനിലെയും നോട്ടിംഗ്ഹാമിലെയും ജലശുദ്ധീകരണ പ്ലാന്റുകളില്‍ ഈ അമീബയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. പക്ഷെ, അത് ജലം ശുദ്ധീകരിക്കുന്നതിന് മുന്‍പായിരുന്നു. ഇളം ചൂടുള്ള കാലാവസ്ഥയിലാണ് ഈ അമീബയെ കൂടുതലായി കണ്ടു വരിക .കാലാവസ്ഥാ വ്യതിയാനം കാരണമാണ് അമീബ വളരുന്നതെന്നാണ് റിപ്പോര്‍ട്ട്.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions