യു.കെ.വാര്‍ത്തകള്‍

പ്രസവശേഷം ആദ്യ കുഞ്ഞു മരിച്ചു, 22 ദിവസത്തിന് ശേഷം അടുത്ത കുഞ്ഞിന് ജന്മം നല്‍കി അമ്മ

വിവിധ ആശുപത്രികളില്‍ 22 ദിവസത്തെ വ്യത്യാസത്തില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി യുവതി. യുകെയിലാണ് സംഭവം. ആദ്യ കുഞ്ഞിന് ജന്മം നല്‍കി 22 ദിവസം കഴിഞ്ഞാണ് അടുത്ത കുഞ്ഞിന് യുവതി ജന്മം നല്‍കുന്നത്. നിര്‍ഭാഗ്യവശാല്‍ ആദ്യ കുഞ്ഞ് മരിച്ചെങ്കിലും ഡോക്ടര്‍മാരെ തന്നെ അമ്പരപ്പിച്ച് അടുത്ത കുഞ്ഞ് ജനിക്കുകയായിരുന്നു. കേലി ഡോയല്‍ എന്ന സ്ത്രീയാണ് അദ്ഭുതകരമായി കുഞ്ഞിന് ജന്മം നല്‍കിയത്.

2020ലാണ് ഡോയല്‍ ഗര്‍ഭം ധരിക്കുന്നത്. ഇരട്ടക്കുട്ടികളാണെന്ന് പരിശോധനയില്‍ കണ്ടെത്തിയെങ്കിലും മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ആറാം മാസത്തില്‍ ശാരീരിക ബുദ്ധിമുട്ടികളാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡോയല്‍ ഒരു കുഞ്ഞിനെ പ്രസവിച്ചുവെങ്കിലും അതിജീവിച്ചില്ല. ഈ സമയത്ത്, രണ്ടാമത്തെ കുഞ്ഞ് അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ഡോക്ടര്‍മാര്‍ ഡോയ്‌ലിനോട് പറഞ്ഞു. എന്നാല്‍ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിക്കാനാവുമെന്നാണ് ഡോയല്‍ ഡോക്ടര്‍മാരോട് പറഞ്ഞത്. എന്നാല്‍ അപ്പോള്‍ പ്രസവം നടന്നില്ല. ഡോയലിനെ തിരികെ വീട്ടിലേക്ക് അയക്കുകയും ചെയ്തു. അങ്ങനെയിരിക്കെ 22 ദിവസങ്ങള്‍ക്ക് ശേഷം യുവതി വീണ്ടും അടുത്ത കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. സിസേറിയനിലൂടെയാണ് കുഞ്ഞിന് ജന്മം നല്‍കിയത്.

ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ചതിന് ശേഷം വീട്ടില്‍ പോകാം എന്ന് പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയിരുന്നുവെന്ന് ഡോയല്‍ പറയുന്നു. ഇന്നും, 22 ദിവസം തോല്‍പ്പിക്കാന്‍ കഴിയുന്ന ഒരു സ്ത്രീയെ എനിക്ക് യുകെയില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് മറ്റൊരു ആശുപത്രിയിലാണ് ഡോകട്‌റെ കാണുന്നത്. രണ്ട് പ്രസവങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ ദിവസേന പരിശോധന നടത്തിയിരുന്നുവെന്നും ഡോയല്‍ പറഞ്ഞു. കഴിഞ്ഞ 22 ദിവസം അവന്‍ അതിജീവിച്ചുവെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആസ്‌ട്രോ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന് ഇപ്പോള്‍ രണ്ടു വയസായി.

  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions