യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് എ& ഇയിലെ കാത്തിരിപ്പ്; ആഴ്ച തോറും മരിക്കുന്നത് 250 പേര്‍!

എന്‍എച്ച്എസ് ആശുപത്രികളിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സ കിട്ടാനുള്ള കാത്തിരിപ്പില്‍ മരിക്കുന്നത് ആഴ്ച തോറും 250 പേരെന്ന് റിപ്പോര്‍ട്ട് . റോയല്‍ കോളജ് ഓഫ് എമര്‍ജന്‍സി മെഡിസിനാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്ക് പുറത്തുവിട്ടത്. എ ആന്‍ഡ് ഇയിലെ കാത്തിരിപ്പിനെ 72 രോഗികളില്‍ ഒരാള്‍ വീതം മരണപ്പെടുന്നുവെന്നാണ് റോയല്‍ കോളജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ വ്യക്തമാക്കുന്നത്.

എട്ടു മുതല്‍ 12 മണിക്കൂര്‍ വരെ നീളുന്ന വെയിറ്റിങ് സമയം കുറയ്ക്കാന്‍ പ്രധാനമന്ത്രി റിഷി സുനാക് കഴിഞ്ഞ വര്‍ഷം ഒരു ബില്യണ്‍ പൗണ്ടിന്റെ പാക്കേജ് പ്രഖ്യാപിച്ച് നടപടി തുടങ്ങിയെങ്കിലും ഇതൊന്നും പ്രായോഗികമായി ഫലം കാണുന്നില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. 14000 പേരാണ് സമയത്ത് ചികിത്സ കിട്ടാത്തതിനാല്‍ കഴിഞ്ഞ വര്‍ഷം മരിച്ചത്.

കൃത്യ സമയം അഡ്മിറ്റ് ചെയ്ത് ചികിത്സിച്ചിരുന്നെങ്കില്‍ ഒഴിവാക്കാവുന്നതായിരുന്നു ഇതില്‍ ഭൂരിപക്ഷം പേരുടേയും മരണം.

2023 ല്‍ 1.54 മില്യണ്‍ രോഗികളാണ് ചികിത്സയ്ക്കായി അത്യാഹിത വിഭാഗത്തില്‍ 12 മണിക്കൂറിലേറെ കാത്തിരുന്ന് വലഞ്ഞത്. 2022 ല്‍ ഇതു 1.66 മില്യണായിരുന്നു എന്നാണ് കണക്ക്. 2022 ല്‍ ആഴ്ചയില്‍ 268 പേരാണ് മരിച്ചത്.

  • ഇംഗ്ലണ്ടിലെ സ്കൂളുകളിലെ പാഠ്യവിഷയങ്ങള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍
  • ജയിച്ച യുദ്ധത്തില്‍ പങ്കുപറ്റുന്നവരെ വേണ്ട! കീര്‍ സ്റ്റാര്‍മറിനെ കുത്തി ട്രംപ്
  • യുകെയില്‍ ഡീസല്‍ വില 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions