സിനിമ

മലയാളത്തിലെ യുവ താരങ്ങള്‍ വിവാഹിതരാകുന്നു


മലയാളത്തില്‍ വീണ്ടും താരവിവാഹം. യുവതാരങ്ങളായ അപര്‍ണ ദാസും ദീപക് പറമ്പോലും ആണ് വിവാഹിതരാകുന്നത്. അപര്‍ണയുടെയും ദീപക്കിന്റെ വിവാഹക്ഷണത്തിന്റെ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. ഏപ്രില്‍ 24ന് വടക്കാഞ്ചേരിയില്‍ വച്ചാണ് വിവാഹം എന്നാണ് ക്ഷണക്കത്തില്‍ പറഞ്ഞിരിക്കുന്നത്.

എന്നാല്‍ തങ്ങളുടെ വിവാഹത്തെ കുറിച്ച് താരങ്ങള്‍ ഇതുവരെ ഒരു സൂചനയും നല്‍കിയിട്ടില്ല. താന്‍ സിംഗിള്‍ അല്ലെന്നും റിലേഷന്‍ഷിപ്പിലാണെന്നും നേരത്തെ ഒരു അഭിമുഖത്തില്‍ ദീപക് അറിയിച്ചിരുന്നു. ഞാന്‍ പ്രകാശന്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപര്‍ണ മനോഹരം എന്ന സിനിമയിലൂടെയാണ് ശ്രദ്ധ നേടുന്നത്.

ഈ ചിത്രത്തില്‍ അപര്‍ണയ്‌ക്കൊപ്പം ദീപക് പറമ്പോലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിനീത് ശ്രീനിവാസന്റെ മലര്‍വാട് ആര്‍ട്ട്‌സ് ക്ലബ് എന്ന സിനിമയിലൂടെയാണ് ദീപക് പറമ്പോള്‍ സിനിമയിലേക്കെത്തുന്നത്.
‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ആണ് ദീപക്കിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന ചിത്രമാണ് നടന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ‘സീക്രട്ട് ഹോം’ ആണ് അപര്‍ണയുടെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ സിനിമ.

  • നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' വരുന്നു; റിലീസ് തീയതി പുറത്ത്
  • നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ണി മുകുന്ദനെ പാലക്കാട് പരിഗണിച്ച് ബിജെപി
  • യുകെയില്‍ വിജയിയുടെ 'ജനനായകന്‍'ന് സെന്‍സര്‍ അനുമതി; ഇന്ത്യയിലെ റിലീസ് അനിശ്ചിതത്തിലും
  • അതിഥിവേഷത്തില്‍ അഭിനയിക്കാന്‍ 30 കോടി; ചിരഞ്ജീവി ചിത്രത്തില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറി
  • 'ദൃശ്യം 3' വിഷു റിലീസായി തിയേറ്ററുകളിലെത്തും
  • കല്യാണി പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക്
  • മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു
  • സിന്ധുവുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് മനു വര്‍മ
  • ക്ഷേത്ര ദര്‍ശനം നടത്തി ബോളിവുഡ് താരം; ഗുരുതര പാപമെന്ന് ജമാ അത്തെ പ്രസിഡന്റ്
  • തട്ടിപ്പ് കേസ്; ജയസൂര്യയ്ക്ക് വീണ്ടും ഇ ഡി സമന്‍സ്, ജനുവരി ഏഴിന് ഹാജരാകണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions