യു.കെ.വാര്‍ത്തകള്‍

യുകെയില്‍ എനര്‍ജി ബില്ലുകളില്‍ രണ്ടു വര്‍ഷത്തെ കുറവ്; പക്ഷേ...

യുകെയില്‍ എനര്‍ജി ബില്ലുകളില്‍ രണ്ടു വര്‍ഷത്തെ കുറവ് വന്നു. നിലവില്‍ സമീപകാലത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് എനര്‍ജി ബില്ലുകള്‍ എന്നത് ജീവിത ചിലവ് വര്‍ദ്ധനവ് മൂലം നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് തെല്ല് ആശ്വാസം പകരുന്നതായി. എന്നാല്‍ മറ്റ് മിക്ക മേഖലകളിലും ചിലവ് കുതിച്ചുയരുന്നതു മൂലം എനര്‍ജി ബില്ലുകളിലെ കുറവ് ജനങ്ങള്‍ക്ക് കാര്യമായി ഗുണം ചെയ്യില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.


റെഗുലേറ്റര്‍ ഓഫ്‌ജെമിന്റെ ഏറ്റവും പുതിയ വില പരിധി പ്രകാരം സാധാരണ അളവില്‍ ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്ന ഒരു കുടുംബത്തിന്റെ വാര്‍ഷിക ബില്‍ 238 പൗണ്ട് കുറഞ്ഞ് 1,690 ആകും . ഇംഗ്ലണ്ട്, വെയില്‍സ്, സ്കോട്ട്ലന്‍ഡ് എന്നിവിടങ്ങളിലെ 29 ദശലക്ഷം കുടുംബങ്ങള്‍ക്ക് വില കുറവിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഓരോ യൂണിറ്റ് ഗ്യാസിനും വൈദ്യുതിക്കും വിതരണക്കാര്‍ക്ക് ഈടാക്കാന്‍ കഴിയുന്ന പരമാവധി തുകയാണ് വില പരിധിയായി നിശ്ചയിക്കുന്നത്.ഇത് മൊത്തം ബില്ലല്ല എന്നും അതിനാല്‍ കൂടുതല്‍ ഉപയോഗിക്കുകയാണെങ്കില്‍ കൂടുതല്‍ പണം നല്‍കേണ്ടതായി വരുമെന്നും വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു.


പുതുക്കിയ നിരക്ക് അനുസരിച്ച് ഗ്യാസിന്റെ വില ഇപ്പോള്‍ ഒരു കിലോവാട്ട് മണിക്കൂറിന് (kWh) 6p എന്ന നിരക്കിലും വൈദ്യുതി ഒരു kWh-ന് 24p ആയും ആണ് പരിധി നിശ്ചയിച്ചിരിക്കുന്നത് . 2022 ഫെബ്രുവരിയില്‍ റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ഊര്‍ജ വില ഇപ്പോള്‍ . എങ്കിലും ഊര്‍ജ്ജ ബില്ലുകള്‍ മഹാമാരിക്ക് മുമ്പുള്ളതിലും കൂടിയ നിലയിലാണ്. ഒപ്പം ജീവിത ചെലവും കൂടുതലാണ്.

  • ഇംഗ്ലണ്ടിലെ സ്കൂളുകളിലെ പാഠ്യവിഷയങ്ങള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍
  • ജയിച്ച യുദ്ധത്തില്‍ പങ്കുപറ്റുന്നവരെ വേണ്ട! കീര്‍ സ്റ്റാര്‍മറിനെ കുത്തി ട്രംപ്
  • യുകെയില്‍ ഡീസല്‍ വില 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions