യു.കെ.വാര്‍ത്തകള്‍

വ്യാജ സ്റ്റാമ്പ് വിവാദം; പിഴ 5 പൗണ്ട്, അന്വേഷണത്തിന് സമ്മതിച്ച് റോയല്‍ മെയില്‍

റോയല്‍ മെയില്‍ വീണ്ടും വിവാദത്തില്‍. ഒറിജിനലെന്ന് കരുതി ജനം ഉപയോഗിക്കുന്ന ബാര്‍കോഡ് സ്റ്റാമ്പുകള്‍ വ്യാജമാണെന്ന് അവകാശപ്പെട്ട് ഫൈന്‍ അടിച്ചാണ് റോയല്‍ മെയില്‍ വിവാദത്തില്‍പെട്ടിരിക്കുന്നത്.

വ്യാജ സ്റ്റാമ്പാണെന്ന് അവകാശപ്പെട്ടാണ് നൂറുകണക്കിന് ബ്രിട്ടീഷുകാരില്‍ നിന്നും തെറ്റായി ഫൈന്‍ ഈടാക്കിയത്. സംഭവം വിവാദമായി മാറിയതടെ വിഷയം അന്വേഷിക്കാന്‍ റോയല്‍ മെയില്‍ സമ്മതിച്ചു. കത്ത് ലഭിക്കുമ്പോള്‍ സ്റ്റാമ്പ് വ്യാജമായതിനാല്‍ 5 പൗണ്ട് ഫൈന്‍ വേണമെന്ന് ആവശ്യപ്പെടുന്നതായാണ് ആളുകള്‍ പരാതിപ്പെടുന്നത്. 2023 ജൂലൈയില്‍ ബാര്‍കോഡ് അടങ്ങിയ സ്റ്റാമ്പിലേക്ക് മാറിയത് മുതലാണ് പ്രതിസന്ധി ഉടലെടുത്തത്.

അതേസമയം, വ്യാജമെന്ന് പറയുന്ന സ്റ്റാമ്പ് റോയല്‍ മെയില്‍ ഷോപ്പുകളില്‍ നിന്നും നേരിട്ട് വാങ്ങിയതാണെന്നാണ് പോസ്റ്റ്മാസ്റ്റര്‍മാരും സമ്മതിക്കുന്നത്. ഇതോടെയാണ് സ്റ്റാമ്പ് വ്യാജമാണെന്ന വാദം തെറ്റാണെന്ന് കരുതുന്നത്. വിഷയത്തില്‍ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടില്ലെങ്കിലും റീട്ടെയിലര്‍മാരുമായി സംസാരിച്ച് പ്രശ്‌നത്തിന്റെ ഉറവിടം പരിശോധന നടത്തുന്നതായി റോയല്‍ മെയില്‍ മന്ത്രിമാരെ അറിയിച്ചു.

തങ്ങളുടെ സ്‌റ്റോറുകളില്‍ നിന്നും വാങ്ങിയ സ്റ്റാമ്പുകള്‍ തന്നെയാണ് വ്യാജമാണെന്ന് കണ്ടെത്തുന്നതെന്ന വിഷയമാണ് പോസ്റ്റ് ഓഫീസിനെയും ആശങ്കയിലാക്കുന്നത്. ജീവനക്കാരില്‍ ആരെങ്കിലുമോ, പോസ്റ്റ്മാസ്റ്ററോ ആണ് ഒറിജിനല്‍ സ്റ്റാമ്പിന് പകരം വ്യാജന്‍ ഇറക്കുന്നതെന്നും സംശയിക്കുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ ബാര്‍കോഡ് സ്റ്റാമ്പ് നിര്‍ബന്ധമായതോടെയാണ് വ്യാജ സ്റ്റാമ്പ് ആരോപണം ഉയരുന്നത്.

  • ഇംഗ്ലണ്ടിലെ സ്കൂളുകളിലെ പാഠ്യവിഷയങ്ങള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍
  • ജയിച്ച യുദ്ധത്തില്‍ പങ്കുപറ്റുന്നവരെ വേണ്ട! കീര്‍ സ്റ്റാര്‍മറിനെ കുത്തി ട്രംപ്
  • യുകെയില്‍ ഡീസല്‍ വില 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions