നാട്ടുവാര്‍ത്തകള്‍

അരുണാചലിലെ 3 മലയാളികളുടെ മരണം; ബ്ലാക്ക് മാജിക്ക് കേന്ദ്രീകരിച്ചും അന്വേഷണം

അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറില്‍ മലയാളി ദമ്പതികളുടെയും സുഹൃത്തിന്റെയും മരണത്തില്‍ ബ്ലാക്ക് മാജിക്ക് കേന്ദ്രീകരിച്ച് അന്വേഷണത്തിന് പൊലീസ്. മരിച്ച ആര്യയുടെ ബ്ലാക്ക് മാജിക് ബന്ധത്തിന് തെളിവുകള്‍ കിട്ടിയെന്നാണ് പൊലീസ് പറയുന്നത്. ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവീനും- ദേവിയും ഒന്നര വര്‍ഷം മുന്‍പും അരുണാചല്‍ പ്രദേശിലെ സിറോയിലേക്ക് യാത്ര ചെയ്തിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ഇവര്‍ രക്തം വാര്‍ന്നൊഴുകാന്‍ മുറിവുകളുണ്ടാക്കിയത് കഴുത്തിലും കൈകളിലുമാണ്. ആര്യയുടെ കഴുത്തിലും നവീന്റെയും ദേവിയുടെയും കൈകളിലുമാണ് മുറിവുകള്‍. മൂന്നുപേരും താമസിച്ചത് ഒരേ മുറിയിലാണെന്നും ആത്മഹത്യാക്കുറിപ്പില്‍ ഒപ്പിട്ടുവെന്നും പൊലീസ് വെളിപ്പെടുത്തി. ആര്യ തങ്ങളുടെ മകളാണെന്നു പറഞ്ഞാണ് ദേവിയും നവീനും ഹോട്ടലില്‍ മുറിയെടുത്തത്. അഞ്ച് ദിവസവും ദേവിക്കും നവീനും ഒപ്പം ഒരു മുറിയില്‍ തന്നെയായിരുന്നു ആര്യയും താമസിച്ചിരുന്നത്.


മാര്‍ച്ച് 17ന് കോട്ടയത്തെ വീട്ടില്‍ നിന്നിറങ്ങിയ ദേവിയും നവീനും പത്തു ദിവസം എവിടെയായിരുന്നുവെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മാര്‍ച്ച് 27നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്നും കാണാതായത്. ഒരു വര്‍ഷമായി കോട്ടയത്തെ നവീന്റെ വീട്ടില്‍ താമസിക്കുന്ന ദേവി, സ്വന്തം മാതാപിതാക്കളോട് സംസാരിക്കാറില്ലായിരുന്നു. ഒരു ഫാം ഹൗസ് തുടങ്ങാനെന്ന് പറഞ്ഞാണ് നവീനും ദേവിയും ആയുര്‍വേദ ഡോക്ര്‍ ജോലി ഉപേക്ഷിച്ചത്. നവീനും ദേവിയും ആര്യയും പൊതുവെ ആരുമായും അടുപ്പം സൂക്ഷിച്ചിരുന്നില്ല. ആര്യയെ ദേവിയും നവീനും തങ്ങളുടെ അടിമയെപ്പോലെയാണ് ഉപയോഗിച്ചതെന്നാണ് സംശയം. ഇവരുടെ സംഘത്തില്‍ മറ്റാരെങ്കിലും ഉണ്ടോയെന്നും പൊലീസ് പരിശോധിക്കും.

അധ്യാപികയായ ആര്യയെയും അവരുടെ സുഹൃത്തുക്കളായ ദമ്പതികളെയും കഴിഞ്ഞ ദിവസമാണ് അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍മുറിയില്‍ രക്തം വാര്‍ന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. വട്ടിയൂര്‍ക്കാവ് മേലത്തുമേലെ എംഎംആര്‍എ 198 ശ്രീരാഗത്തില്‍ ആര്യ ബി നായര്‍ (29), ആയുര്‍വേദ ഡോക്ര്‍മാരായ കോട്ടയം മീനടം നെടുംപൊയ്കയില്‍ നവീന്‍ തോമസ് (39), ഭാര്യ വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് അഭ്രകുഴി എംഎംആര്‍എ സിആര്‍എ കാവില്‍ ദേവി (41) എന്നിവരാണു മരിച്ചത്. ആര്യ ശ്രീകാര്യത്തെ സ്വകാര്യ സ്കൂളില്‍ അധ്യാപികയാണ്. ദേവി മുന്‍പ് ഇവിടെ അധ്യാപികയായി ജോലി ചെയ്തിരുന്നു.


മാര്‍ച്ച് 27ന് ആണ് മൂവരും അരുണാചലിലേക്കു പോയത്. അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറില്‍നിന്നു 100 കിലോമീറ്റര്‍ മാറി സിറോയിലെ ഹോട്ടലിലാണു മുറിയെടുത്തത്. ‌കഴിഞ്ഞ ദിവസങ്ങളില്‍ റസ്റ്ററന്റിലെത്തി ആഹാരം കഴിച്ച ഇവരെ ഇന്നലെ രാവിലെ 10 കഴിഞ്ഞിട്ടും പുറത്തു കാണാതിരുന്നതോടെ ഹോട്ടല്‍ ജീവനക്കാര്‍ അന്വേഷിച്ചുചെല്ലുകയായിരുന്നു. മുറിയില്‍ ആര്യ കട്ടിലിലും ദേവി നിലത്തും കൈഞരമ്പ് മുറിഞ്ഞ നിലയില്‍ മരിച്ചു കിടക്കുകയായിരുന്നു. നവീന്റെ മൃതദേഹം ശുചിമുറിയിലായിരുന്നു. ദേഹമാസകലം വ്യത്യസ്ത തരത്തിലുള്ള മുറിവുകളുണ്ടാക്കി രക്തം വാര്‍ന്നാണ് മൂവരുടെയും മരണം.

നവീന്‍ മരണാനന്തര ജീവിതത്തെക്കുറിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞതായി പൊലീസ് കണ്ടെത്തിയിരുന്നു. 'സന്തോഷത്തോടെ ജീവിച്ചു, ഇനി ഞങ്ങള്‍ പോകുന്നു' എന്ന കുറിപ്പും നാട്ടില്‍ വിവരം അറിയിക്കേണ്ടവരുടെ ഫോണ്‍ നമ്പറും മേശയിലുണ്ടായിരുന്നു. സിസിടിവിയില്‍ സംശായസ്പദമായൊന്നും കണ്ടെത്തിയില്ല. അതേസമയം, എങ്ങനെ മരിക്കണമെന്നു തീരുമാനിക്കാന്‍ യുട്യൂബ് വിഡിയോകള്‍ പരിശോധിച്ചതായി കണ്ടെത്തി.

  • മലയാറ്റൂരില്‍ 19 കാരിയുടെ മരണം കൊലപാതകം: കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്ന് ആണ്‍സുഹൃത്ത്
  • ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions