സിനിമ

തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ മലയാള ചിത്രം 'മഞ്ഞുമ്മല്‍ ബോയ്‌സ്'

തെന്നിന്ത്യന്‍ സൂപ്പര്‍ താരം സൂര്യയുടെ 'സിങ്കം 2'വിന്റെ കളക്ഷന്‍ റെക്കോര്‍ഡ് മറികടന്ന് ചിദംബരം സംവിധാനം ചെയ്ത മലയാള ചിത്രം 'മഞ്ഞുമ്മല്‍ ബോയ്‌സ്'

61 കോടി രൂപയാണ് തമിഴ്‌നാട്ടില്‍ നിന്നു മാത്രമായി മഞ്ഞുമ്മല്‍ ബോയ്‌സ് കളക്ട് ചെയ്തിരിക്കുന്നത്. സൂര്യയുടെ സിങ്കം 2 വിന്റെ തമിഴ്‌നാട്ടിലെ ലൈഫ്‌ടൈം കളക്ഷന്‍ 60 കോടി രൂപയാണ്.

ഒരു മലയാള ചിത്രത്തിന് തമിഴ്‌നാട്ടില്‍ ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷന്‍ കൂടിയാണ് ഇപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. കൂടാതെ തമിഴില്‍ ഈ വര്‍ഷം റിലീസ് ചെയ്ത ശിവകാര്‍ത്തികേയന്‍ ചിത്രം 'അയലാന്‍' ധനുഷ് ചിത്രം 'ക്യാപ്റ്റന്‍ മില്ലര്‍' എന്നീ ചിത്രങ്ങളുടെ കളക്ഷനും മഞ്ഞുമ്മല്‍ ബോയ്‌സ് ഇതോടുകൂടി മറികടന്നു.

ഫെബ്രുവരി 22 ന് റിലീസ് ചെയ്ത ചിത്രം പല തിയേറ്ററുകളിലും ഇപ്പോഴും ഹൗസ്ഫുള്‍ ഷോകളുമായാണ് മുന്നേറുന്നത്. 200 കോടി നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

  • നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' വരുന്നു; റിലീസ് തീയതി പുറത്ത്
  • നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ണി മുകുന്ദനെ പാലക്കാട് പരിഗണിച്ച് ബിജെപി
  • യുകെയില്‍ വിജയിയുടെ 'ജനനായകന്‍'ന് സെന്‍സര്‍ അനുമതി; ഇന്ത്യയിലെ റിലീസ് അനിശ്ചിതത്തിലും
  • അതിഥിവേഷത്തില്‍ അഭിനയിക്കാന്‍ 30 കോടി; ചിരഞ്ജീവി ചിത്രത്തില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറി
  • 'ദൃശ്യം 3' വിഷു റിലീസായി തിയേറ്ററുകളിലെത്തും
  • കല്യാണി പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക്
  • മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു
  • സിന്ധുവുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് മനു വര്‍മ
  • ക്ഷേത്ര ദര്‍ശനം നടത്തി ബോളിവുഡ് താരം; ഗുരുതര പാപമെന്ന് ജമാ അത്തെ പ്രസിഡന്റ്
  • തട്ടിപ്പ് കേസ്; ജയസൂര്യയ്ക്ക് വീണ്ടും ഇ ഡി സമന്‍സ്, ജനുവരി ഏഴിന് ഹാജരാകണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions